ജയസൂര്യ- പ്രിൻസ് ജോയ് ചിത്രം 'ടൈറ്റൻസ്' ഒരുങ്ങുന്നു; പുതിയ പോസ്റ്റർ പുറത്ത്

Published : Sep 01, 2026, 07:24 AM IST
Titans movie starring Jayasurya

Synopsis

ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒക്ടോബർ 1-ന് ആഗോള റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.

സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്‌ലറിന് ശേഷം നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ് എന്ന ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം ഹസൻ എന്നിവരും പ്രദീപ് സി എസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമാണ് ടൈറ്റൻസ്. ഒക്ടോബർ 1 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. ഇപ്പോഴിതാ ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

അവനിർ ടെക്, ബാബു ഏട്ടൻ ഫിലിംസ് എന്നീ ബാനറുകളും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. അതേസമയം 'ഡിഫറൻറ് ഗെയിംസ്, ഡിഫറൻറ് റൂൾസ്' എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയത്. ഒരു ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ഈ പോസ്റ്റർ നൽകുന്നുണ്ട്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ടൈറ്റൻസ്'. ജെയിംസ് സെബാസ്റ്റ്യന്‍ ആണ് ചിത്രം രചിച്ചത്. മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷന്‍ ഫാർസ് ഫിലിംസ് ആണ്. 123 മ്യൂസിക്സ് ആണ് ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഛായാഗ്രഹണം - വിഷ്ണു ശർമ്മ, എഡിറ്റർ- ഷമീർ മുഹമ്മദ്, സംഗീതം - ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈനർ- അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി വൈ, ലൈൻ പ്രൊഡ്യൂസർ- റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ- മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ- വിശാഖ് ബാബു, വരികൾ- മുത്തു, കോസ്റ്റ്യൂം - സിജി നോബിൾ തോമസ്, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, സൗണ്ട് മിക്സിങ്- രാജകൃഷ്ണൻ എം ആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രീയേറ്റീവ് അസോസിയേറ്റ്- ബിനോഷ് ജോർജ്, സംഘട്ടനം- ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി ആർ - യദുൽ ബോസ്, വിവേക് വിനയ്‌രാജ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - എസ് ബി കെ ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്- മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ് എക്സ്, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാർത്തി- പിഎസ് മിത്രൻ ചിത്രം 'സർദാർ 2' ട്രെയ്‌ലർ പുറത്ത്
മികച്ച പ്രതികരണങ്ങളോടെ ഖലീഫ മുന്നേറുന്നു; പുതിയ ഗാനം പുറത്ത്