സ്‌പൈഡർമാൻ 4: റിലീസ് തീയതിയില്‍ മാറ്റം, പുതിയ റിലീസ് ഡേറ്റ് ഇങ്ങനെ

Published : Feb 22, 2025, 02:36 PM IST
സ്‌പൈഡർമാൻ 4: റിലീസ് തീയതിയില്‍ മാറ്റം, പുതിയ റിലീസ് ഡേറ്റ് ഇങ്ങനെ

Synopsis

ടോം ഹോളണ്ട് നായകനായ സ്പൈഡർമാൻ 4- ൻ്റെ റിലീസ് തീയതി മാറ്റി. ചിത്രം ജൂലൈ 31-ന് തിയേറ്ററുകളിൽ എത്തും. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഹോളിവുഡ്: ടോം ഹോളണ്ട് നായകനായി എത്തുന്ന സ്‌പൈഡർ മാൻ 4 റിലീസ് തീയതി മാറ്റി. ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് പ്രകാരം മാർവൽ സൂപ്പർഹീറോയുടെ അടുത്ത ചിത്രം നേരത്തെ ഷെഡ്യൂൾ ചെയ്ത റിലീസ് ഡേറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തീയറ്ററില്‍ എത്തും. 

പുതിയ റിലീസ് തീയതി അനുസരിച്ച് ജൂലൈ 31-നായിരിക്കും സ്പൈഡര്‍മാന്‍ 4 തിയറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രം 2026 ജൂലൈ 24 ന് റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഷാങ്-ചി, ലെജൻഡ് ഓഫ് ദ ടെൻ റിങ്‌സ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ  തന്നെയാണ് ഈ പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നതെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ റിപ്പോർട്ട് ചെയ്യുന്നു.

റിലീസ് തീയതി മാറ്റിയതോടെ ക്രിസ്റ്റഫർ നോളന്‍റെ ദി ഒഡീസിയിൽ നിന്ന് വലിയൊരു ഇടവേള സ്പൈഡര്‍മാന‍ 4ന് ലഭിക്കും. ടോം ഹോളണ്ട് അഭിനയിക്കുന്ന ഈ ചിത്രം ജൂലൈ 17 ന് തിയേറ്ററുകളില്‍ എത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

സ്പൈഡർമാൻ: ഹോംകമിംഗ് (2017), സ്പൈഡർമാൻ: ഫാർ ഫ്രം ഹോം (2019), സ്പൈഡർമാൻ: നോ വേ ഹോം (2021) എന്നീ മൂന്ന് സ്പൈഡർമാൻ ചിത്രങ്ങളിലാണ് ടോം ഹോളണ്ട് പീറ്റർ പാർക്കറായി അഭിനയിച്ചത്. 

സ്പൈഡര്‍മാന്‍റെ അവസാനത്തെ ചിത്രം ആഗോളതലത്തിൽ 1 ബില്യൺ ഡോളറിലധികം നേടിയിരുന്നു. അതേ സമയം വരാനിരിക്കുന്ന മാര്‍വലിന്‍റെ വണ്ടർ മാൻ മിനിസീരീസ്, ഷാങ്-ചിയുടെ രണ്ടാം ഭാഗം ഇങ്ങനെ നിരവധി പ്രൊജക്ടുകളില്‍ മാര്‍വലുമായി സഹകരിക്കുന്നുണ്ട്  ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും സ്‌പൈഡർ-മാൻ 4 ലാണ് സംവിധായകന്‍ ശ്രദ്ധിക്കുന്നത്. 

ക്രിസ്റ്റഫർ നോളന്‍റെ ' ഒഡീസി': ആദ്യ അപ്ഡേറ്റ് പുറത്ത്, ഒഡീസിയസിസായി മാറ്റ് ഡാമണ്‍

ജെയിംസ് ബോണ്ടിനെ ആമസോണ്‍ പൂര്‍ണ്ണമായി ഏറ്റെടുത്തു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ സ്വീകരിച്ചുതുടങ്ങി
'അങ്കമ്മാള്‍' ഒടിടിയില്‍; വിവിധ പ്ലാറ്റ്‍ഫോമുകളില്‍ കാണാം