
ഒരു സിനിമയുടെ ജയപരാജയങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഘടകമാണ് ബോക്സ് ഓഫീസ് കണക്കുകൾ. ഒരു പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടക്കുന്ന അഡ്വാൻസ് ബുക്കിംഗ് മുതൽ ആരംഭിക്കുന്നു ഈ കണക്കുകളും ട്രാക്കിങ്ങുകളും. അതുകൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യുന്നതിന് മുൻപുള്ള പ്രി റിലീസ് കളക്ഷനും കൂട്ടിച്ചേർത്താകും ആ ചിത്രത്തിന്റെ ഫൈനലിൽ കളക്ഷൻ പുറത്തുവരിക. ഈ അവസരത്തിൽ ബോളിവുഡ് ചിത്രങ്ങളുടെ ആദ്യദിന ബുക്കിങ്ങിൽ മുൻപന്തിയിൽ ഉള്ള പത്ത് സിനിമകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
ലിസ്റ്റിൽ ഒന്നാമത് ഉള്ളത് ഒരു ഹിന്ദി ചിത്രം അല്ല എന്നത് ശ്രദ്ധേയമാണ്. പകരം അതൊരു ഹിന്ദി പതിപ്പ് ചിത്രമാണ്. ഇന്ത്യ ഒട്ടാകെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യൻ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം ആണിത്. 6.50 ലക്ഷം ആണ് ആദ്യദിന അഡ്വാൻസ് ബുക്കിലൂടെ ചിത്രം നേടിയിരിക്കുന്നത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാം സ്ഥാനം ഷാരൂഖ്- ആറ്റ്ലി കൂട്ടുകെട്ടിൽ പിറന്ന ജവാൻ ആണ്. 5.57 ലക്ഷം ആണ് ചിത്രത്തിന്റെ കളക്ഷൻ. 5.56 ലക്ഷവുമായി ഷാരൂഖിന്റെ പഠാൻ ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ഉള്ളതും ഒരു തെന്നിന്ത്യൻ ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ്. കെജിഎഫ് 2 ആണിത്. 5.15 ലക്ഷമാണ് ചിത്രം നേടിയത്. അഞ്ചാം സ്ഥാനത്ത് ഹൃത്വിക് റോഷൻ ചിത്രം വാർ ആണ്. 4.10 ലക്ഷം ആണ് ആദ്യ ദിന അഡ്വാൻസിലൂടെ ചിത്രം നേടിയത്.
നാല് ജനറേഷൻ ഒറ്റ ഫ്രെയിമിൽ, ഇനി ആ മുത്തശ്ശി ഓർമ, നോവായി വീഡിയോ
TOH-3.46 ലക്ഷം, പ്രേം രത്തൻ ധന് പായോ(PRDP)- 3.40 ലക്ഷം, ഭാരത്- 3.16 ലക്ഷം, ടൈഗർ 3-3.15ലക്ഷം, സുൽത്താൻ- 3.10 ലക്ഷം എന്നിങ്ങനെയാണ് ആറ് മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ള സിനിമകൾ. അതേസമയം, രൺബീർ കപൂറിന്റെ അനിമൽ എന്ന ചിത്രം ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഈ ചിത്രം ഇവയെ കടത്തിവെട്ടുമെന്നാണ് വിലയിരുത്തലുകൾ. ഇന്ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ബുക്കിംഗ് വിവരങ്ങൾ ഉടൻ പുറത്തുവരും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ