കല്യാണ രാമനിലൂടെയാണ് മലയാളികൾ സുബ്ബലക്ഷ്മിയെ മുത്തശ്ശിയായി ഏറ്റെടുത്തത്.

ഴിഞ്ഞ ദിവസം ആയിരിന്നു മലയാള സിനിമയുടെ മുത്തശ്ശി ആര്‍ സുബ്ബലക്ഷ്‍മിയുടെ അന്ത്യം. തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പിന്നാലെ നിരവധി പേരാണ് പ്രിയ മുത്തശ്ശിക്ക് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്. ഈ അവസരത്തിൽ സുബ്ബലക്ഷ്മിയുടെ സിനിമാ ക്ലിപ്പുകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഇക്കൂട്ടത്തിൽ കഴിഞ്ഞ ഡിസംബറിൽ ചെറുമകൾ സൗഭാ​ഗ്യ വെങ്കിടേഷ് പങ്കുവച്ചൊരു പോസ്റ്റ് ആണ് വീണ്ടും വൈറൽ ആകുന്നത്. 

മകൾ താരാ കല്യാണിനും ചെറുമക്കൾക്കും പേരക്കുട്ടിക്കും ഒപ്പം സുബ്ബലക്ഷ്മി നിൽക്കുന്നൊരു വീഡിയോ ആണിത്. 2022 ഡിസംബർ രണ്ടിന് ആയിരുന്നു ഈ വീഡിയോ സൗഭാ​ഗ്യ പങ്കുവച്ചിരിക്കുന്നത്. 'ശുദ്ധമായ സ്നേഹം', എന്നാണ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നത്. പേരക്കുട്ടിയെ കൊഞ്ചിക്കുന്ന സുബ്ബലക്ഷ്മിയെ വീഡിയോയിൽ കാണാം. 2023 ഡിസംബർ ആയപ്പോഴേക്കും കാണ്ണീർ ഓർമയായിരിക്കുക ആണ് മലയാളത്തിന്റെ മുത്തശ്ശി. 

എൺപത്തി ഏഴാമത്തെ വയസിൽ ആണ് സുബ്ബലക്ഷ്മിയുടെ വിയോ​ഗം. സംഗീതജ്ഞ ആയിട്ടായിരുന്നു സുബ്ബലക്ഷ്മിയുടെ കലാജീവിതം ആരംഭിക്കുന്നത്. ജവഹര്‍ ബാലഭവനില്‍ സംഗീത അധ്യാപക ആയിരുന്ന അവർ ഓൾ ഇന്ത്യ റേഡിയോയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശേഷം നന്ദനം എന്ന ചിത്രത്തിലൂടെ ആണ് സുബ്ബലക്ഷ്മി വെള്ളിത്തിരയിൽ എത്തുന്നത്. വേശാമണി അമ്മാള്‍ എന്ന കഥാപാത്രമായി അവർ സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒന്നാകെ ഏറ്റെടുത്തു. 

View post on Instagram

കല്യാണ രാമനിലൂടെയാണ് മലയാളികൾ സുബ്ബലക്ഷ്മിയെ മുത്തശ്ശിയായി ഏറ്റെടുത്തത്. അന്തരിച്ച നടൻ ഉണ്ണിക്കൃഷ്‍ണൻ നമ്പൂതിരിയുമായുള്ള കോമ്പോ സീനുകൾ മലയാളികൾ എന്നെന്നും ഓർത്തിരിക്കും. വിജയ് നായകനായി എത്തിയ ബീസ്റ്റിൽ ആണ് സുബ്ബലക്ഷ്മി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, സംസ്‍കൃതം തുടങ്ങിയ ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 

പിറന്നാൾ വിഷ് ചെയ്യാൻ ആരുമില്ല, തൊണ്ടയിടറി വീട്ടമ്മ; വൻ സർപ്രൈസുമായി സിനിമാ താരങ്ങൾ, മനംനിറഞ്ഞ് സാവിത്രി