വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി 'നായകന്‍' മുന്നില്‍! സന്തോഷം പങ്കുവച്ച് വരദ

Published : Dec 01, 2023, 09:05 AM IST
വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി 'നായകന്‍' മുന്നില്‍! സന്തോഷം പങ്കുവച്ച് വരദ

Synopsis

ശ്രിനിഷ് അരവിന്ദും വരദയും ഒന്നിച്ച് അഭിനയിച്ച പരമ്പരയായ പ്രണയം ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല

അമലയെന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ആളാണ് വരദ. അഭിനയരംഗത്ത് സജീവമാണ് വരദ ഇപ്പോഴും. അവതാരകയായും തിളങ്ങിയ താരമാണ് വരദ. സീരിയലിനൊപ്പം ഷോകളും താരം ചെയ്യുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെ വ്യക്തിപരമായ വിശേഷങ്ങളൊക്കെ പങ്കിടാറുമുണ്ട് വരദ. 

ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം പ്രിയസുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും കണ്ടതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് വരദ. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍, അതും അപ്രതീക്ഷിതമായി, നാളുകള്‍ക്ക് ശേഷം നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം, എന്നാണ് ചിത്രത്തിനൊപ്പം വരദ കുറിച്ചിരിക്കുന്നത്. ലക്ഷ്മി മമ്മി ആന്‍ഡ് ഡാഡിയെന്നായിരുന്നു ചിത്രത്തിന് താഴെ മേഘ മഹേഷ് കമന്റ് ചെയ്തത്. പ്രണയത്തില്‍ മകളുടെ വേഷത്തിലെത്തിയത് മേഘയായിരുന്നു.

രണ്ടാമത്തെ കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഇവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അവതരണം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് പേളി തെളിയിച്ചിരുന്നു. ബോളിവുഡ് ചിത്രത്തിലെ വേഷം ഏറെ ചര്‍ച്ചയായിരുന്നു. കുഞ്ഞതിഥിയുടെ വരവിന് മുന്നോടിയായി അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് പേളി ഇപ്പോള്‍.

 

ശ്രിനിഷ് അരവിന്ദും വരദയും ഒന്നിച്ച് അഭിനയിച്ച പരമ്പരയായ പ്രണയം ഇന്നും പ്രേക്ഷകര്‍ മറന്നിട്ടില്ല. മികച്ച സ്വീകാര്യതയായിരുന്നു പരമ്പരയ്ക്ക് ലഭിച്ചത്. ശരണ്‍ ജി മേനോന്‍ എന്ന കഥാപാത്രത്തെയായിരുന്നു ശ്രിനിഷ് അവതരിപ്പിച്ചത്. ലക്ഷ്മി ശരണ്‍ എന്ന കഥാപാത്രമായെത്തിയത് വരദയായിരുന്നു. ഇവരുടെ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയം പൂര്‍ത്തിയാക്കിയതിന് ശേഷമായി മറ്റ് പരമ്പരകളിലേക്ക് മാറുകയായിരുന്നു ഇരുവരും. അമ്മുവിന്റെ അമ്മയില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ശ്രിനിഷിന് ബിഗ് ബോസില്‍ നിന്നും ക്ഷണം ലഭിച്ചത്. ഷോയില്‍ മത്സരിച്ചതോടെയാണ് കരിയറും ജീവിതവും മാറിമറിഞ്ഞത്.

ALSO READ : 29-ാം ദിവസം സര്‍പ്രൈസ് എന്‍ട്രി! ​'ഗരുഡന്‍' ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ