സഞ്ജുവോ ദുല്‍ഖറോ അല്ല; ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും ഫോളോവേഴ്സ് ഉള്ള മലയാളി ആ താരം

Published : Mar 06, 2026, 01:02 PM IST
top 4 Most Followed Keralites on Instagram sanju samson dulquer salmaan keerthy suresh anupama parameswaran

Synopsis

ടി 20 ലോകകപ്പിലെ മിന്നും പ്രകടനത്തെ തുടർന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസണിന്‍റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ വൻ വർധന

താരങ്ങളും ആരാധകരും മുന്‍പെന്നത്തേക്കാള്‍ അടുത്താണ് ഇന്ന്. സോഷ്യല്‍ മീഡിയയാണ് അതിന് കാരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായവരും അത്ര സജീവമല്ലാത്തവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ സജീവമായവര്‍ക്ക് അതിന്‍റെ അഡ്വാന്‍റേജ് അവരുടെ കരിയറില്‍ ഉണ്ടെന്ന് ഉറപ്പായും പറയാം. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള മലയാളികളുടെ പട്ടിക ഒരിക്കല്‍ക്കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ആ പട്ടിക പുതുക്കപ്പെട്ടു എന്നതാണ് അതിന് കാരണം. അതിന് ഇടയാക്കിയതോ ടി 20 ക്രിക്കറ്റ് ലോകകപ്പും അതില്‍ സഞ്ജു സാംസണിന്‍റെ മിന്നും പ്രകടനവും.

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള മലയാളികളുടെ പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് സഞ്ജു. ഈ വാര്‍ത്ത തയ്യാറാക്കുമ്പോള്‍ സഞ്ജു സാസണ് ഇന്‍സ്റ്റയില്‍ ഉള്ള ഫോളോവേഴ്സിന്‍റെ എണ്ണം 14.8 മില്യണ്‍ ആണ്. അതായത് 1.4 കോടി ഫോളോവേഴ്സ്. അവസാന നാല് ദിനങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് 2.8 മില്യണ്‍ ഫോളോവേഴ്സ് വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് ഇന്‍ഡീസിന് എതിരായ സൂപ്പര്‍ 8 മാച്ചിലും ഇംഗ്ലണ്ടിനെതിരായി ഇന്നലെ നടന്ന സെമിയിലും മിന്നുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് തുടര്‍ച്ചയായ രണ്ട് അര്‍ധ സെഞ്ചുറികളും രണ്ട് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകളും. സോഷ്യല്‍ മീഡിയയില്‍ എങ്ങും സഞ്ജു തരംഗവുമായിരുന്നു. ആരാധകര്‍ക്കൊപ്പം ഐപിഎല്ലിലെ വിവിധ ടീമുകളും ഇന്ത്യന്‍ ടീമും ഐസിസി തന്നെയും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഞ്ജുവിനെ ആഘോഷിച്ചു.

 

 

അതേസമയം ആദ്യം പറഞ്ഞ പട്ടികയില്‍ സഞ്ജുവിനേക്കാള്‍ മുന്നില്‍ ദുല്‍ഖര്‍ സല്‍മാനാണ്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ള ദുല്‍ഖറിന് സഞ്ജുവിനേക്കാള്‍ ഒരു മില്യണ്‍ ഫോളോവേഴ്സ് ആണ് ഉള്ളത്. അതായത് 15.8 മില്യണ്‍. എന്നാല്‍ ഇവരേക്കാളൊക്കെ മുന്നില്‍ ലിസ്റ്റിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ രണ്ട് വനിതാ ചലച്ചിത്ര താരങ്ങളാണ്. കീര്‍ത്തി സുരേഷും അനുപമ പരമേശ്വരനുമാണ് അത്. കീര്‍ത്തി സുരേഷ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 18.8 മില്യണ്‍ ആണ് കീര്‍ത്തി സുരേഷിന് ഇന്‍സ്റ്റയിലുള്ള ഫോളേവേഴ്സ്. രണ്ടാം സ്ഥാനത്തുള്ള അനുപമ പരമേശ്വരന് ആവട്ടെ 16.6 മില്യണും. ഈ ഞായറാഴ്ചയാണ് ന്യൂസിലന്‍ഡുമായുള്ള ടീം ഇന്ത്യയുടെ ഫൈനല്‍. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ ഫോമില്‍ ആയിരുന്നതിനാല്‍ത്തന്നെ സഞ്ജുവില്‍ ടീമിനും ആരാധകര്‍ക്കുമുള്ള പ്രതീക്ഷ വലുതാണ്. ഫൈനലില്‍ക്കൂടി മികച്ച പ്രകടനം പുറത്തടുത്താല്‍ ഈ ലിസ്റ്റില്‍ സഞ്ജു ഇനിയും മുന്നേറുമെന്ന് ഉറപ്പാണ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആ വന്‍ വരവുകള്‍ വൈകുമോ? ഗള്‍ഫ് സംഘര്‍ഷം സൃഷ്‍ടിച്ച പ്രതിസന്ധിയുടെ നിഴലില്‍ മലയാള സിനിമയും
പട്ടാളത്തിന്റെ ഒരു കുപ്പി കള്ള് പോലും മോഹൻലാലിന് കിട്ടില്ല: മേജര്‍ രവി