
ഒരു വ്യവസായം എന്ന നിലയില്‍ ഇന്ത്യന്‍ സിനിമ വളര്‍ച്ചയുടെ പാതയിലാണ്. പാന്‍ ഇന്ത്യന്‍ റിലീസും പുതിയ വിദേശ മാര്‍ക്കറ്റുകള്‍ കണ്ടെത്തലും ഒടിടി പോലെയുള്ള അധിക വരുമാന സാധ്യതകളുമൊക്കെ സിനിമയുടെ വാണിജ്യമൂല്യത്തെ ഉയര്‍ത്തുന്നുണ്ട്. ആദ്യദിനങ്ങളില്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം നിര്‍മ്മാതാക്കളെത്തന്നെ ഞെട്ടിക്കുന്ന രീതിയിലാണ് ചില ചിത്രങ്ങളുടെ കുതിപ്പ്, അത്തരം ചിത്രങ്ങള്‍ അപൂര്‍വ്വമാണെങ്കിലും. ഉദാഹരണത്തിന് ഇന്ത്യന്‍ സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ആയ പഠാന്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് 1050 കോടി രൂപയാണ്. ജപ്പാന്‍ പോലെയുള്ള ചില മാര്‍ക്കറ്റുകളിലേക്ക് ചിത്രം പുതുതായി റിലീസിന് തയ്യാറെടുക്കുകയുമാണ്. ചിത്രങ്ങള്‍ നേടുന്ന ഈ അഭൂതപൂര്‍വ്വമായ വിജയം താരങ്ങളുടെ പ്രതിഫലത്തിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. ബോളിവുഡിലെ ചില പ്രധാന താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തിന്‍റെ പട്ടികയാണ് ഇത്. ട്രേഡിംഗ്, ഇന്‍വെസ്റ്റിംഗ് പ്ലാറ്റ്ഫോം ആയ സ്റ്റോക്ക്ഗ്രോ പ്രസിദ്ധീകരിച്ച കണക്കുകളാണ് ഇവ. ബാഹുബലി താരം പ്രഭാസ് തെലുങ്ക് താരം എന്ന നിലയില്‍ നിന്ന് പാന്‍ ഇന്ത്യന്‍ താരം എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്. അതിന്‍റെ നേട്ടം ശമ്പളത്തിലും അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.
താരങ്ങളുടെ പ്രതിഫലം
ഷാരൂഖ് ഖാന്‍- (100-150 കോടി), പഠാന്‍- 200 കോടി
പ്രഭാസ്- 100-150 കോടി
സല്‍മാന്‍ ഖാന്‍- 100-130 കോടി
അക്ഷയ് കുമാര്‍- 80-100 കോടി
ഹൃത്വിക് റോഷന്‍- 75- 100 കോടി
രണ്‍വീര്‍ സിംഗ്- 30-50 കോടി
സെയ്ഫ് അലി ഖാന്‍- 10-25 കോടി
അമിതാഭ് ബച്ചന്‍- 6-10 കോടി
സുനില്‍ ഷെട്ടി- 2-3 കോടി
(ലിസ്റ്റ് അപൂര്‍ണ്ണമാണ്. ബോളിവുഡില്‍ തന്നെ അമിതാഭ് ബച്ചനേക്കാളും സുനില്‍ ഷെട്ടിയേക്കാളും പ്രതിഫലം വാങ്ങുന്ന നിരവധി പുരുഷ താരങ്ങള്‍ ഉണ്ട്. മറുഭാഷാ താരങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല)
ALSO READ : 'മിഥുന്‍ പറഞ്ഞ കഥയല്ല എനിക്ക് പ്രശ്‍നമായത്'; റിനോഷിന് പറയാനുള്ളത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം