റെട്രോയെക്കാള്‍ ലാഭം ടൂറിസ്റ്റ് ഫാമിലി തുറന്നു പറച്ചില്‍,പക്ഷെ 'ശശികുമാര്‍ തങ്കം' എന്ന് സൂര്യ ഫാന്‍സ്: കാരണം!

Published : May 16, 2025, 04:57 PM IST
റെട്രോയെക്കാള്‍ ലാഭം ടൂറിസ്റ്റ് ഫാമിലി തുറന്നു പറച്ചില്‍,പക്ഷെ 'ശശികുമാര്‍ തങ്കം' എന്ന് സൂര്യ ഫാന്‍സ്: കാരണം!

Synopsis

മെയ് 1ന് റിലീസ് ചെയ്ത ടൂറിസ്റ്റ് ഫാമിലിയും റെട്രോയും തമ്മിലുള്ള ബോക്സ് ഓഫീസ് പോരാട്ടത്തിൽ, ലാഭത്തിന്റെ കാര്യത്തിൽ ടൂറിസ്റ്റ് ഫാമിലി മുന്നിലെത്തിയെന്ന് ഒരു തീയറ്റർ ഉടമ വെളിപ്പെടുത്തി. 

ചെന്നൈ: തമിഴില്‍ മെയ് 1ന് പുറത്തിറങ്ങിയത് രണ്ട് ചിത്രങ്ങളാണ് ഒന്ന് റെട്രോയും, രണ്ട് ടൂറിസ്റ്റ് ഫാമിലിയും. സൂര്യ നായകനായി അദ്ദേഹത്തിന്‍റെ തന്നെ 2ഡി പ്രൊഡക്ഷനും ചിത്രത്തിന്‍റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ചേര്‍ന്ന് നിര്‍മ്മിച്ചതായിരുന്നു ഈ പടം. വന്‍ പ്രതീക്ഷയിലാണ് ചിത്രം എത്തിയത്. എന്നാല്‍ ചെറിയ ബജറ്റില്‍ ഒരുക്കിയ ശശികുമാര്‍ നായകനായ ടൂറിസ്റ്റ് ഫാമിലി വലിയ അവകാശവാദങ്ങള്‍ ഇല്ലാതെയാണ് എത്തിയത്.

ഇപ്പോള്‍ ടൂറിസ്റ്റ് ഫാമിലിയുടെ വിജയാഘോഷ വേദിയില്‍ ഒരു തീയറ്റര്‍ ഉടമ നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്. റെട്രോയെക്കാള്‍ ഞങ്ങള്‍ക്ക് ലാഭം നല്‍കിയ പടം ടൂറിസ്റ്റ് ഫാമിലിയാണ് എന്നാണ് തീയറ്റര്‍ ഉടമ പറയുന്നത്. റെട്രോയുടെ ടീം കുറേ നിബന്ധനകള്‍ വച്ചതിനാല്‍ അതില്‍ നിന്നും ലഭിക്കുന്ന ലാഭം ഒന്നുമില്ല, എന്നാല്‍ ടൂറിസ്റ്റ് ഫാമിലി അങ്ങനെയല്ല. അടുത്തകാലത്ത് ലാഭം നല്‍കിയ പടമാണ് ഇത്, ടൂറിസ്റ്റ് ഫാമിലി ചിത്രത്തിലെ നായകനായ ശശികുമാറിനെ വേദിയില്‍ ഇരുത്തി ഒരു തീയറ്റര്‍ ഉടമ പറഞ്ഞു. 

എന്നാല്‍ സദസില്‍ നിന്നും വേദിയില്‍ നിന്നും കൈയ്യടി ലഭിച്ചിട്ടും ശശികുമാര്‍ ഈ പ്രസംഗത്തിന് കൈയ്യടി നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്. പലരും ആ കാര്യം വീഡിയോയുടെ കമന്‍റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സൂര്യയെ വ്യക്തിപരമായി ഉന്നം വച്ചിട്ടുള്ള പരാമര്‍ശത്തിന് ഒരു വിലയും ശശികുമാര്‍ നല്‍കിയില്ലെന്ന് സൂര്യ ആരാധകരും കമന്‍റ് ചെയ്യുന്നുണ്ട്. 

നേരത്തെ തന്നെ മുന്‍പ് എ ലിസ്റ്റ് താരമായിരുന്ന സൂര്യയുടെ കളക്ഷന്‍ മറ്റ് യുവതാരങ്ങളുടെ കളക്ഷന്‍റെ അത്ര പോലും ഇല്ലെന്ന് പറഞ്ഞുള്ള ട്രോളുകള്‍ തമിഴിലെ ഫാന്‍ ഫൈറ്റുകളില്‍ സാധാരണമായിരിക്കെയാണ് ഇത്തരം ഒരു കളക്ഷന്‍ കാര്യം ഒരു തീയറ്റര്‍ ഉടമ തന്നെ പറഞ്ഞത്. 

അതേ സമയം റെട്രോ ഇന്ത്യയില്‍ 15 ദിവസത്തില്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ 59.61 കോടി രൂപയാണ് നെറ്റ് കളക്ഷന്‍ നേടിയത്.  അതേ സമയം ടൂറിസ്റ്റ് ഫാമിലി 45.91 കോടിയാണ് പതിനഞ്ച് ദിവസത്തില്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ കളക്ഷന്‍ നേടിയത്. ബജറ്റ് വച്ച് നോക്കുമ്പോള്‍ ടൂറിസ്റ്റ് ഫാമിലി വന്‍ വിജയം എന്ന് തന്നെ പറയേണ്ടി വരും വെറും 8 കോടിക്ക് അടുത്താണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് വിവരം. 

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്