വന്‍ പടങ്ങളെ വീഴ്ത്തിയ വിജയം: ടൂറിസ്റ്റ് ഫാമിലി ഒടുവില്‍ ഒടിടിയില്‍ എത്തുന്നു, എവിടെ കാണാം !

Published : May 24, 2025, 10:48 AM IST
വന്‍ പടങ്ങളെ വീഴ്ത്തിയ വിജയം: ടൂറിസ്റ്റ് ഫാമിലി ഒടുവില്‍ ഒടിടിയില്‍ എത്തുന്നു, എവിടെ കാണാം !

Synopsis

അബിഷന്‍ ജീവിന് സംവിധാനം ചെയ്ത ശശികുമാർ, സിമ്രൻ എന്നിവർ അഭിനയിച്ച ടൂറിസ്റ്റ് ഫാമിലി 75 കോടിയിലധികം കളക്ഷൻ നേടി. ജൂൺ 6ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.

ചെന്നൈ: തമിഴ് സിനിമയിലെ അത്ഭുത ഹിറ്റാണ്  ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രം. അബിഷന്‍ ജീവിന്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി ഫാമിലി ഡ്രാമ എന്ന നിലയില്‍ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്. ശശികുമാറും സിമ്രനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

തമിഴില്‍ വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തിയ ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ പലതും ഈ വര്‍ഷം ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീണെങ്കില്‍ ബഹളങ്ങളില്ലാത്ത ചില ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. അതിലൊന്നാണ് ടൂറിസ്റ്റ് ഫാമിലിയും. ചിത്രം നേടുന്ന കളക്ഷന്‍ സംബന്ധിച്ച് നിരവധി കണക്കുകള്‍ ട്രാക്കര്‍മാര്‍ നേരത്തേ പുറത്തുവിടുന്നുണ്ട്. 

എന്നാല്‍ നിര്‍മ്മാതാക്കളില്‍ നിന്ന് ഒരു ബോക്സ് ഓഫീസ് കണക്ക് പുറത്തെത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആദ്യമായി ഒരു കളക്ഷന്‍ റിപ്പോര്‍ട്ട് നിര്‍മ്മാതാക്കളില്‍ നിന്ന് പുറത്തെത്തിയിരിക്കുകയാണ്.മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസ്, എംആര്‍പി എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ നസെരത്ത് പസിലിയന്‍, മഗേഷ് രാജ് പസിലിയന്‍, യുവരാജ് ഗണേശന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 23-ാം ദിവസം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം 75 കോടിയില്‍ അധികമാണ് ഇതിനകം നേടിയിരിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചും വാര്‍ത്ത വന്നിട്ടുണ്ട്. നേരത്തെ ചിത്രം മെയ് 31നോ മെയ് 28നോ ഒടിടിയില്‍ എത്തും എന്നാണ് വിവരം വന്നിരുന്നെങ്കില്‍ ചിത്രം ജൂണ്‍ മാസത്തിലാണ് ഒടിടിയില്‍ എത്തുക എന്നതാണ് പുതിയ വിവരം. ട്രാക്കറായ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച് അപ്ഡേറ്റ് നല്‍കിയത്. ജൂണ്‍ 6ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും എന്നാണ് വിവരം. 

23-ാം ദിവസം 75 കോടി ക്ലബ്ബ് എന്നത് ടൂറിസ്റ്റ് ഫാമിലി പോലെയൊരു ചിത്രത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. കൊയ്‍മൊയ്‍യുടെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ബജറ്റ് 16 കോടിയാണ്. അതായത് നിര്‍മ്മാതാവിന് ചിത്രം ഇതിനകം ലാഭകരമായി എന്ന് ചുരുക്കം. ആവേശത്തിലെ ബിബിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഥുന്‍ ജയ് ശങ്കറാണ് ടൂറിസ്റ്റ് ഫാമിലിയില്‍ ശശികുമാര്‍, സിമ്രന്‍ കഥാപാത്രങ്ങളുടെ മകനായി അഭിനയിച്ചിരിക്കുന്നത്. കമലേഷ് ജഗന്‍ ആണ് മറ്റൊരു മകനായി എത്തിയിരിക്കുന്നത്. യോഗി ബാബു, എം എസ് ഭാസ്കര്‍, രാംകുമാര്‍ പ്രസന്ന, രമേഷ് തിലക്, എളങ്കോ കുമാരവേല്‍, ഭഗവതി പെരുമാള്‍ തുടങ്ങിയവര്‍ക്കൊപ്പം സംവിധായകനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കേരളത്തെ ഹൃദയത്തിലേറ്റിയെന്ന് അർജന്റീനിയൻ താരം ഇസബെല്ല | IFFK 2025
മലയാളിയുടെ സിനിമാസംസ്കാരത്തെ രൂപപ്പെടുത്തിയ ഐഎഫ്എഫ്കെ