Minnal Murali : 'സൂപ്പര്‍ഹീറോ മഹ്റസ് മുരളി'യെന്ന് മാഞ്ചസ്റ്റര്‍ സിറ്റി, കമന്റുമായി ടൊവിനൊയും

Web Desk   | Asianet News
Published : Jan 05, 2022, 11:25 PM ISTUpdated : Jan 07, 2022, 10:35 AM IST
Minnal Murali : 'സൂപ്പര്‍ഹീറോ മഹ്റസ് മുരളി'യെന്ന് മാഞ്ചസ്റ്റര്‍ സിറ്റി, കമന്റുമായി ടൊവിനൊയും

Synopsis

'മിന്നല്‍ മുരളി' ആവേശത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി.


'മിന്നല്‍ മുരളി'യുടെ ആവേശം ഒട്ടും അവസാനിച്ചിട്ടില്ല. ക്രിസ്‍മസ് റിലീസായി പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപോഴും പ്രേക്ഷകര്‍ പങ്കുവയ്‍ക്കുന്നു. 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപോഴിതാ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോട്ടോയ്‍ക്ക് ടൊവിനൊ തോമസ് എഴുതിയ കമന്റാണ് ചര്‍ച്ചയാകുന്നത്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിന്റെ ഫോട്ടോയ്‍ക്ക് കമന്റുമായി എത്തുകയായിരുന്നു ടൊവിനൊ തോമസ്. മാഞ്ചസ്റ്റര്‍ ഫുട്‍ബോള്‍ താരം മഹ്‍റസിന്റെ ഫോട്ടോ പങ്കുവെച്ച് ഞങ്ങളുടെ 'സൂപ്പര്‍ഹീറോ മഹ്റസ് മുരളി' എന്നായിരുന്നു എഴുതിയത്. 'മിന്നൽ മുരളി' (ഒറിജിനൽ) ഇവിടെ നിങ്ങളെ കാണുന്നുണ്ടെന്നായിരുന്നു ടൊവിനൊ തോമസിന്റെ കമന്റ്. എന്തായാലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫോട്ടോയും ടൊവിനൊ തോമസിന്റെ കമന്റും ഹിറ്റായി.

നെറ്റ്ഫ്ലിക്സിന്റെ ആഗോള ഹിറ്റിലേക്ക് ചിത്രം എത്തിയിരുന്നു. ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ട് വരെയുള്ള കാലയളവില്‍ ' മിന്നല്‍ മുരളി'  ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയ്‍ക്ക് മാത്രം തൊട്ടുപിന്നിലാണ്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സിനിമാ ഴോണര്‍ ആണ് സൂപ്പര്‍ഹീറോ നായകൻമാരുടേത്. 'മിന്നല്‍ മുരളി' എന്ന ചിത്രവും അങ്ങനെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കുകയാണ്.

ബേസില്‍ ജോസഫ് എന്ന സംവിധായകനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നു.  ബേസില്‍ ജോസഫ് മലയാളിയായ ഒരു സൂപ്പര്‍ഹീറോയെ വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നുവെന്നാണ് തുടക്കം മുതലേയുള്ള അഭിപ്രായങ്ങള്‍. ഹോളിവുഡിനെ അപേക്ഷിച്ച് ബജറ്റ് കുറവുള്ള മലയാളത്തില്‍ നിന്ന് ഇങ്ങനെയൊരു സൂപ്പര്‍ ഹീറോയെ കണ്ട് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍.  'മിന്നല്‍ മുരളി' എന്ന ചിത്രം രണ്ടാം ഭാഗം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ