ടൊവിനോ ചിത്രം 'നടികർ തിലകം' ചിത്രീകരണം പൂർത്തിയായി; ഫസ്റ്റ് ലുക്ക്‌ ഉടന്‍

Published : Jan 06, 2024, 02:23 PM IST
ടൊവിനോ ചിത്രം 'നടികർ തിലകം' ചിത്രീകരണം പൂർത്തിയായി; ഫസ്റ്റ് ലുക്ക്‌  ഉടന്‍

Synopsis

ടൊവിനോ തോമസും സൗബിൻ ഷാഹിറും സുപ്രധാന വേഷങ്ങളിലെത്തുന്ന 'നടികർ തിലകം' ചിത്രീകരണം പൂർത്തിയായി എന്നതാണ് പുതിയ വാര്‍ത്ത.

കൊച്ചി: മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടനടനായ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ - ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

ടൊവിനോ തോമസും സൗബിൻ ഷാഹിറും സുപ്രധാന വേഷങ്ങളിലെത്തുന്ന 'നടികർ തിലകം' ചിത്രീകരണം പൂർത്തിയായി എന്നതാണ് പുതിയ വാര്‍ത്ത. ഇതിന്‍റെ  സന്തോഷം അണിയറ പ്രവർത്തകർ സന്ദേശത്തിലൂടെ പങ്കുവെച്ചു. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഉടൻ പുറത്തുവിടും. 

അണിയറക്കാരുടെ സന്ദേശം

'നടികർ തിലകം' സൃഷ്ടിക്കുന്നതിനുള്ള അവിശ്വസനീയമായ യാത്ര അവസാനിപ്പിക്കുമ്പോൾ, ഈ പ്രോജക്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 

ത്രസിപ്പിക്കുന്ന ഈ സാഹസിക യാത്ര ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. ദുബായ്, ഹൈദരാബാദ്, കാശ്മീർ, മൂന്നാർ, കൊച്ചി എന്നിങ്ങനെ 30 സ്ഥലങ്ങളിലായിരുന്നു ഷൂട്ട്. 100 ദിവസത്തിലധികം ആകർഷകമായ നിമിഷങ്ങൾ നിറഞ്ഞ ആറ് മാസങ്ങൾ.

ഈ യാത്രയിൽ അപ്രതീക്ഷിതമായ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. അവ ഓരോന്നും ഞങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായി ഞങ്ങൾ സ്വീകരിക്കുന്നു.

ചിത്രത്തിൽ ഭാവന, ബാബു വർഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ആല്‍ബിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍.  പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്നു. നിതിന്‍ മൈക്കിളാണ് ചീഫ് അസോസിയേറ്റ്. പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, ഓഡിയോഗ്രഫി -  ഡാൻ ജോസ്. ഏക്ത ഭട്ടേത് വസ്ത്രാലങ്കാരവും ആര്‍ ജി വയനാടൻ മേക്കപ്പും നിര്‍വഹിക്കുന്നു. സൗണ്ട് ഡിസൈൻ - അരുൺ വർമ്മ തമ്പുരാൻ, വിഷ്വൽ എഫ് എക്സ് - മേരകി വി എഫ് എക്സ്, പ്രോമോ സ്റ്റിൽ - രമ ചൗധരി, സ്റ്റിൽ ഫോട്ടോഗ്രഫി - വിവി ചാർളി, പബ്ലിസിറ്റി ഡിസൈൻ - ഹെസ്റ്റൺ ലിനോ, ഡിജിറ്റൽ പി ആർ - അനൂപ് സുന്ദരൻ, പി ആർ ഓ - ശബരി.

ആദ്യമായി 'ഐ ലവ് യൂ' പറഞ്ഞ പ്രണയം അതാണ്; ഷക്കീല പറഞ്ഞ കാമുകന്‍റെ പേര് കേട്ട് ഞെട്ടി സിനിമ ലോകം.!

മലയാളത്തില്‍ ജോജു തകര്‍ത്ത 'പൊറിഞ്ചു' ആകാന്‍ തെലുങ്കില്‍ നാഗര്‍‌ജ്ജുന വാങ്ങിയ പ്രതിഫലം ഇതാണ്.!

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചില നടിമാർ കരിയറിൽ ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വൺ, ടു, ത്രീ, ഫോർ'; ചർച്ചയായി മാളവികയുടെ വാക്കുകൾ
മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്