ജനുവരി 14നാണ് ചിത്രം ഇറങ്ങുന്നത്.  പൊറിഞ്ചു മറിയം ജോസ് തെലുങ്ക് പാശ്ചത്തലത്തിലേക്ക് മാറ്റിയപ്പോള്‍ വലിയ മാറ്റങ്ങള്‍ ചിത്രത്തിന് വന്നിട്ടുണ്ട് എന്നാണ് വിവരം. 

ഹൈദരബാദ്: ജോഷി സംവിധാനം ചെയ്ത് 2019 ല്‍ റിലീസായ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോർജ്, നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം കേരളത്തിലെ ബോക്സോഫീസില്‍ വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. നാ സാമി രംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാഗര്‍‌ജ്ജുനയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ടീസറും ഗാനങ്ങളും ഇതിനകം ഇറങ്ങി കഴിഞ്ഞു. 

ജനുവരി 14നാണ് ചിത്രം ഇറങ്ങുന്നത്. പൊറിഞ്ചു മറിയം ജോസ് തെലുങ്ക് പാശ്ചത്തലത്തിലേക്ക് മാറ്റിയപ്പോള്‍ വലിയ മാറ്റങ്ങള്‍ ചിത്രത്തിന് വന്നിട്ടുണ്ട് എന്നാണ് വിവരം. കിംഗ് എന്ന് ടോളിവുഡില്‍ അറിയപ്പെടുന്ന നാഗര്‍‌ജ്ജുന വളരെക്കാലത്തിന് ശേഷം ഒരു വില്ലേജ് കഥാപാത്രമായി എത്തുന്നു എന്നത് ചിത്രത്തിന്‍റെ പ്രത്യേകതയാണ്. അതേ സമയം ചിത്രത്തില്‍ പൊറിഞ്ചു എന്ന ക്യാരക്ടര്‍ സാമി രംഗയാണ് ഈ റോളിന് വേണ്ടി നാഗര്‍‌ജ്ജുന വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ നാഗര്‍‌ജ്ജുന 10 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്നു. ഇതിന് പുറമേ ചിത്രം ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്യാനുള്ള അവകാശവും നാഗര്‍‌ജ്ജുന എടുത്തുവെന്നാണ് വിവരം. ദിൽ രാജു വഴിയായിരിക്കും രണ്ട് തെലുങ്ക് സംസ്ഥാനങ്ങളില്‍ നാ സാമി രംഗ റിലീസ് ചെയ്യുക. അതായത് 30 കോടിക്ക് എങ്കിലും വിറ്റുപോകുന്ന തീയറ്റര്‍ അവകാശവും നാഗര്‍‌ജ്ജുന പ്രതിഫലമായി വാങ്ങിയെന്നാണ് ടോളിവുഡിലെ സംസാരം. 

പ്രസന്ന കുമാർ ബെസവാഡയുടെ തിരക്കഥയിൽ വിജയ് ബിന്നി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് നാ സാമി രംഗ. ശിവേന്ദ്ര ദശരധിയാണ് ക്യാമറമാന്‍. ഛോട്ടാ കെ. പ്രസാദ് എഡിറ്ററായി പ്രവർത്തിച്ചു. 

സിനിമയുടെ പശ്ചാത്തല സംഗീതത്തിനും ഗാനങ്ങളും ഒരുക്കുന്നത് ഓസ്കാർ അവാർഡ് ജേതാവ് എംഎം കീരവാണിയാണ്. അന്നപൂർണ സ്റ്റുഡിയോയുമായി സഹകരിച്ച് ശ്രീനിവാസ സിൽവർ സ്‌ക്രീൻ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമ്മിച്ചത്.

YouTube video player

ഏലിയന്‍ കാഴ്ചകള്‍, സര്‍പ്രൈസായി അന്യഗ്രഹജീവിയുടെ ശബ്ദം: അയലന്‍ ട്രെയിലര്‍ തരംഗമാകുന്നു

പ്രമുഖ ഹോളിവുഡ് നടനും രണ്ട് പെണ്‍മക്കളും ചെറുവിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ടു