Latest Videos

ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതി; രണ്ട് ലക്ഷം രൂപ സംഭാവന നൽകി ടൊവിനോ

By Web TeamFirst Published Jun 18, 2021, 2:27 PM IST
Highlights

ഫെഫ്‍കയ്ക്കു കീഴിലുള്ള 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്കായി ബൃഹത്തായ സഹായ പദ്ധതികൾ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ലയാള സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്‍കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നല്‍കി നടൻ ടൊവിനോ തോമസ്. രണ്ട് ലക്ഷം രൂപയാണ് താരം  നല്‍കിയത്. ഫെഫ്‍ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്‍ണന്‍ സംഘടനയുടെ നന്ദി അറിയിച്ചു.

ഫെഫ്‍കയ്ക്കു കീഴിലുള്ള 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്കായി ബൃഹത്തായ സഹായ പദ്ധതികൾ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ആശുപത്രിയിൽ അഡ്‍മിറ്റ് ആയ കൊവിഡ് ബാധിതർക്ക്  ധനസഹായം, കൊവിഡ് മെഡിക്കൽ കിറ്റ്, അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ജീവൻരക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം, കുട്ടികളുടെ പഠന സാമഗ്രികൾ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ, ആവശ്യമെങ്കിൽ ആശ്രിതർക്ക് സംഘടനാ അംഗത്വം, ജോലി എന്നിവ അടങ്ങുന്നതാണ് ഫെഫ്‍കയുടെ കൊവിഡ് സാന്ത്വന പദ്ധതി. അപേക്ഷകൾ ഫെഫ്‍ക അംഗങ്ങൾ അതാത് സംഘടനകളുടെ മെയിലിലേക്കാണ് അയക്കേണ്ടത്.

കൊവിഡിന്റെ ഒന്നാം തരംഗത്തിൽ ചലച്ചിത്ര മേഖല നിശ്ചലമായപ്പോൾ ദുരിതാശ്വാസ സഹായമായി രണ്ട് കോടിയിലേറെ രൂപ ഫെഫ്ക അംഗങ്ങൾക്ക് വിതരണം ചെയ്തിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!