ടൊവിനൊയ്‍ക്ക് രണ്ട് ആഴ്‍ചത്തെ വിശ്രമം, പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്

Published : Sep 05, 2023, 12:27 PM IST
ടൊവിനൊയ്‍ക്ക് രണ്ട് ആഴ്‍ചത്തെ വിശ്രമം, പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്

Synopsis

ടൊവിനോയ്‍ക്ക് രണ്ട് ആഴ്‍ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.  

നടൻ ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരുക്കേറ്റത് അക്വേറിയം പൊട്ടിവീണ്. 'നടികർ തിലകം' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായത്. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുറിവിൽ തുന്നൽ വേണ്ടി വന്നതിനാൽ താരത്തിന് ഡോക്ടർമാർ രണ്ട് ആഴ്‍ച വിശ്രമം നിർദേശിച്ചു.

'നടികര്‍ തിലക'ത്തിന്റെ ചിത്രീകരണം പെരുമ്പാവൂരിലായിരുന്നു. ടൊവിനോ തോമസിന് പരുക്കേറ്റതിനെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചു. പരുക്ക് ഗുരുതരമല്ലെന്നും നടൻ വിശ്രമത്തിലാണെന്നും  ആശുപത്രി അധികൃതർ അറിയിച്ചു. ലാല്‍ ജൂനിയറാണ് ചിത്രത്തിന്റെ സംവിധാനം.

ടൊവിനോയുടെ 'നടികര്‍ തിലകം' ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മൈത്രി മൂവി മെക്കേഴ്‌സും ടൊവിനോ ചിത്രത്തിന്റെ നിര്‍മാണത്തിലുണ്ട്.  സുവീൻ എസ് സോമശേഖരാണ തിരക്കഥ. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍. ​

'സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പടിക്കല്‍' എന്ന കഥാപാത്രമായാണ് ടൊവിനോ തോമസ് വേഷമിടുന്നത്.'ഡേവിഡ് പടിക്കലി'ന്റെ ജീവിതത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകുന്നു അത് തരണം ചെയ്യാൻ അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് 'നടികര്‍ തിലകത്തി'ന്റെ പ്രമേയമാകുന്നത്. ആല്‍ബി ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ഭാവന നായികയായി വേഷമിടുന്ന പുതിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ശ്രീനാഥ് ഭാസി, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, ശ്രീജിത്ത് രവി, സഞ്ജു ശിവറാം, അർജുൻ, വീണ നന്ദകുമാർ, നന്ദകുമാർ, ഖാലിദ് റഹ്‍മാൻ, പ്രമോദ് വെളിയനാട്, ഇടവേള ബാബു, ബിജുക്കുട്ടൻ, അരുൺ കുര്യൻ, ഷോൺ സേവ്യർ, രജിത്ത് (ബിഗ് ബോസ് ഫെയിം), തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ആരാധ്യ, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ജസീർ മുഹമ്മദ് എന്നിവരും ടൊവിനോയ‍്‍ക്കൊപ്പം വേഷമിടുന്നു.

Read More: 'ജയിലറി'ന്റെ വിജയത്തില്‍ രജനിക്ക് കാര്‍, 'ഖുഷി'യുടെ വിജയത്തില്‍ പ്രേക്ഷകര്‍ക്ക് ദേവെരകൊണ്ടയുടെ ഒരു കോടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്