
ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങളിലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ഇതുവരെ കാണാത്ത തരത്തിലുള്ള ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ഒരു സാങ്കല്‍പിക സ്ഥലത്ത് നടക്കുന്ന കഥയ്ക്ക് സര്‍റിയലിസ്റ്റിക് പരിചരണമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. മനുഷ്യ യാഥാര്‍ഥ്യത്തിന് അപ്പുറത്തുള്ള അതീന്ദ്രീയമായ ഒരു ലോകത്തേക്ക് കേന്ദ്ര കഥാപാത്രത്തിനു മുന്നില്‍ ഒരു വാതില്‍ തുറക്കപ്പെടുകയാണ്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ടൊവിനോയുടെ നായക കഥാപാത്രത്തിന് പേരില്ല.
കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്ന് സ്റ്റില്ലുകള്‍ പങ്കുവച്ചുകൊണ്ട് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സര്‍റിയലിസത്തില്‍ ഊന്നിയുള്ള എന്‍റെ ആദ്യ ചിത്രമാണ് ഇത്. നമുക്ക് ചുറ്റുമുള്ള നിരവധിയായ മനുഷ്യരെ പ്രതിനിധീകരിക്കുന്ന സിനിമ, ടൊവിനോ കുറിച്ചു. ഒരു യുദ്ധ വിരുദ്ധ ചിത്രവുമാണ് ഇത്. ഇതിനകം പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സുമുണ്ട്.
ഇത്തവണ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച ദ് പോര്‍ട്രെയ്റ്റ്സിനു ശേഷം ഡോ. ബിജുവിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. അതേസമയം ടൊവിനോയുടേതായി പല ചിത്രങ്ങളും റിലീസിന് തയ്യാറെടുക്കുന്നുണ്ട്. 2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018, സനല്‍ കുമാര്‍ ശശിധരന്‍റെ വഴക്ക്, ആഷിക് അബുവിന്‍റെ നീലവെളിച്ചം, സുജിത്ത് നമ്പ്യാരുടെ അജയന്‍റെ രണ്ടാം മോഷണം, അഖില്‍ പോള്‍- അനസ് ഖാന്‍ ടീമിന്‍റെ ഐഡന്‍റിറ്റി തുടങ്ങിയവയാണ് ടൊവിനോയുടേതായി പ്രദര്‍ശനത്തിന് ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ