'90കളിൽ ഒരു എതിരാളി വന്നു, അയാളുടെ വിജയങ്ങളെ ഞാൻ ഭയന്നു': വിജയ് പറയുന്നു

Published : Dec 27, 2022, 06:44 PM IST
'90കളിൽ ഒരു എതിരാളി വന്നു, അയാളുടെ വിജയങ്ങളെ ഞാൻ ഭയന്നു': വിജയ് പറയുന്നു

Synopsis

വിജയ് പറഞ്ഞ എതിരാളി അജിത്ത് ആണെന്നാണ് ചിലർ പറയുന്നത്. അജിത്തിന്റെ തുനിവും വിജയിയുടെ വരിശും ഒരുമിച്ച് റിലീസിന് എത്തുന്നതിനാലാണ് വിജയ് ഇങ്ങനെ പറഞ്ഞതെന്നും ഇവർ പറയുന്നു. 

ഭാഷാഭേദമെന്യെ ഏവരും വളരെ പ്രതീക്ഷയോടും ആവേശത്തോടും കാത്തിരിക്കുന്ന സിനിമയാണ് വരിശ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച് പാട്ടുകൾ. ജനുവരിയിൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ നിറയെ. അതിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ് വിജയിയുടെ സ്പീച്ച്. സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ തനിക്ക് ഒരു എതിരാളിയുണ്ടായിരുന്നുവെന്നും അത് ആരാണെന്നും ആണ് വിജയ് പറയുന്നത്. 

‘‘ഇതും ഒരു കുട്ടിക്കഥയാണെന്ന് കരുതണം. 1990കളിൽ എനിക്ക് എതിരാളിയായി ഒരു നടൻ വന്നു. ആദ്യം ഒരു എതിരാളിയായിരുന്നു. പിന്നെ അയാളോടുള്ള എന്റെ മത്സരം ​ഗൗരവമുള്ളതായി. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വിജയങ്ങളേയും ഞാൻ ഭയന്നു. ഞാൻ പോയ ഇടങ്ങളിലെല്ലാം അദ്ദേഹവും വന്നു. ഞാൻ ഇത്രയും വളരുന്നതിന് കാരണമായി നിലകൊണ്ടു. അയാളെ മറികടക്കണമെന്ന ആ​ഗ്രഹത്തോടെ ഞാനും മത്സരിച്ചു കൊണ്ടേയിരുന്നു. ആ മത്സരാർത്ഥി ഉണ്ടായ വർഷം 1992. ‌അയാളുടെ പേര് ജോസഫ് വിജയ്’’എന്നായിരുന്നു വിജയ് പറഞ്ഞത്. 

ജയിക്കണമെന്ന വാശി ഉള്ളവരിൽ എപ്പോഴും ഒരു എതിരാളി ഉണ്ടാകണം. അയാൾ നിങ്ങൾ തന്നെയായിരിക്കണം. വേറൊരാളെ എതിരാളിയായി കാണേണ്ട ആവശ്യമില്ല. നിങ്ങൾ നിങ്ങളോടുതന്നെ പൊരുതണം. അതുമാത്രമേ നിങ്ങളെ മികച്ചതാക്കൂ എന്നും വിജയ് പറഞ്ഞു. അതേസമയം, വിജയ് പറഞ്ഞ എതിരാളി അജിത്ത് ആണെന്നാണ് ചിലർ പറയുന്നത്. അജിത്തിന്റെ തുനിവും വിജയിയുടെ വരിശും ഒരുമിച്ച് റിലീസിന് എത്തുന്നതിനാലാണ് വിജയ് ഇങ്ങനെ പറഞ്ഞതെന്നും ഇവർ പറയുന്നു. 

നേരത്തെ പുറത്തിറങ്ങിയ വരിശിലെ ​ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങിയ ചിത്രം വിജയ്‍യുടെ കരിയറിലെ 66-ാം സിനിമ കൂടിയാണ്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായി തിയറ്ററുകളില്‍ എത്തും. 

മമ്മൂട്ടി പോക്കറ്റില്‍ ഭദ്രമാക്കിയ 2022! 'ഹൃദയം' കവർന്ന ദർശന, കൊച്ചു സിനിമകളുടെ മഹാ വിജയം കണ്ട മലയാള സിനിമ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹൻലാല്‍ നായകനായി വൃഷഭ, ഗാനത്തിന്റെ വീഡിയോ പുറത്ത്
ആമിര്‍, പ്രഭാസ്, ഷാരൂഖ്, ഇനി രണ്‍വീര്‍ സിംഗും, ആ മാന്ത്രിക സംഖ്യ മറികടന്ന് ധുരന്ദര്‍, ഒഫിഷ്യല്‍ കണക്കുകള്‍ പുറത്തുവിട്ടു