ടൊവിനോയുടെ ‍'ഡിയര്‍ ഫ്രണ്ട്' നെറ്റ്ഫ്ലിക്സിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Jul 05, 2022, 06:28 PM IST
ടൊവിനോയുടെ ‍'ഡിയര്‍ ഫ്രണ്ട്' നെറ്റ്ഫ്ലിക്സിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

അയാള്‍ ഞാനല്ല എന്ന ചിത്രത്തിനു ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം

ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത ഡിയര്‍ ഫ്രണ്ട് (Dear Friend) എന്ന് ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സിലൂടെ ജൂലൈ 10ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ജൂണ്‍ 10ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ദര്‍ശന രാജേന്ദ്രൻ, അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അർജുന്‍ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അയാള്‍ ഞാനല്ല എന്ന ചിത്രത്തിനു ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം എഴുതിയിരിക്കുന്നത്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേർന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം  മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് എസ് പിള്ള, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, കളറിസ്റ്റ് ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍, ഓഡിയോഗ്രഫി രാജകൃഷ്ണന്‍ എം ആര്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍ ജീസ് പൂപ്പാടി, ഓസ്റ്റിന്‍ ഡാന്‍, സ്റ്റില്‍സ് അരുണ്‍ കിരണം, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ധനരാജ് കെ കെ, വിനോദ് ഉണ്ണിത്താന്‍, വിഎഫ്എക്സ് മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈന്‍ സ്‌പെല്‍ബൗണ്ട് സ്റ്റുഡിയോസ്, പിആർഒ എ എസ് ദിനേശ്. സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്.

ALSO READ : ഫഹദിന്‍റെ 'മലയൻകുഞ്ഞ്' ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന്

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു