കാക്കിയണിഞ്ഞ് കലിപ്പാക്കാന്‍ ടൊവിനോ; 'കല്‍ക്കി' തുടങ്ങി

By Web TeamFirst Published Mar 12, 2019, 7:46 PM IST
Highlights

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് തീയേറ്ററുകളിലെത്തിക്കും

കൊച്ചി: വിജയ ചിത്രങ്ങളുടെ തുടര്‍ക്കഥ ആവര്‍ത്തിക്കാന്‍ ടൊവിനോ തോമസ് കാക്കി വേഷമണിഞ്ഞ് വെള്ളിത്തിരയിലേക്ക് എത്തുന്നു. നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന കല്‍ക്കിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പൊലീസ് വേഷത്തിലാണ് ടൊവിനോ കല്‍ക്കിയില്‍ എത്തുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയ കാര്യം ടൊവിനോ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

 

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്‌ക്കൊപ്പം സുവിന്‍ കെ വര്‍ക്കിയും ചേര്‍ന്നാണ് നിര്‍മ്മാണം. പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനൊപ്പം സുജിന്‍ സുജാതനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗൗതം ശങ്കര്‍ ആണ് ഛായാഗ്രഹണം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് റിലീസ് തീയേറ്ററുകളിലെത്തിക്കും.

ടൊവീനോ ആദ്യമായി ഒരു പൊലീസ് നായകന്‍റെ വേഷത്തിലെത്തുന്നു എന്നതാണ് കല്‍ക്കിയുടെ പ്രത്യേകത. നേരത്തേ പൃഥ്വിയുടെ എസ്രയില്‍  എസിപി ഷെഫീര്‍ അഹമ്മദ് എന്ന കഥാപാത്രമായിട്ടുണ്ടെങ്കിലും പൊലീസ് നായകനായി ആദ്യമായാണ് സ്‌ക്രീനില്‍ എത്തുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന കേസന്വേഷണമല്ല ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നും ടൊവീനോയുടെ കഥാപാത്രം ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായിരിക്കുമെന്നുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായ പ്രശോഭ് കൃഷ്ണ പറയുന്നത്.

click me!