
ടൊവിനൊ തോമസ് (Tovino Thomas) നായകനായ ചിത്രം 'മിന്നല്‍ മുരളി' അടുത്തിടെയാണ് റിലീസ് ചെയ്‍തത്. 'മിന്നല്‍ മുരളി' (Minnal Murali) എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'മിന്നല്‍ മുരളി'ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ടൊവിനൊ വ്യക്തമാക്കുകയും ചെയ്‍തിരുന്നു. ഇപോഴിതാ ടൊവിനൊ തോമസ് പങ്കുവെച്ച ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.
ജീവിതം നിങ്ങളെ തളർത്തുമ്പോൾ നിങ്ങൾ തിരിച്ചുവരുന്നത് ഇങ്ങനെയാണ് എന്ന ക്യാപ്ഷനോടെയാണ് ടൊവിനൊ തോമസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്വപ്‍നങ്ങള്‍ ഉപേക്ഷിക്കരുത് എന്ന് വീഡിയോയ്ക്ക് ടാഗായും ചേര്‍ത്തിരിക്കുന്നു. 'മിന്നല്‍ മുരളി' എന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോ ആയിട്ടാണ് ടൊവിനൊ തോമസ് അഭിനിയിച്ചിരിക്കുന്നത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു ടൊവിനൊ തോമസിന്റേത്.
'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.
നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.