
ടൊവിനൊ തോമസ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വാശി'. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടുന്നത്. ഇപ്പോഴിതാ 'വാശി' എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് (Vaashi Song).
'ഹേയ് കണ്‍മണി' എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അഭിജിത്ത് അനില്‍കുമാര്‍, ഗ്രീഷ്‍മ എന്നിവരാണ് പാടിയിരിക്കുന്നത്. കൈലാസ് മേനോനാണ് 'വാശി'യുടെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാന രചന.
ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും ചിത്രത്തില്‍ എത്തുന്നത്. ടൊവിനൊ തോമസിന്റെയും കീര്‍ത്തി സുരേഷിന്റെയും ഓണ്‍ സ്‍ക്രീൻ കെമിസ്‍ട്രി സിനിമയുടെ ആകര്‍ഷക ഘടകമായി മാറുന്നു. കോടതി രംഗങ്ങളില്‍ കീര്‍ത്തി സുരേഷും ടൊവിനോ തോമസും അതീവ മികവ് പുലര്‍ത്തിയിരിക്കുന്നുവെന്നാണ് തീയറ്റര്‍ പ്രതികരണങ്ങള്‍. കുടുംബസമേതം കാണേണ്ട ചിത്രമാണ് ഇതെന്നും പ്രതികരണങ്ങള്‍ വരുന്നു. കാലിക പ്രസ്‍ക്തിയുള്ള ഒരു വിഷയവും 'വാശി' ചര്‍ച്ച ചെയ്യുന്നുണ്ട്.
നവാഗതനായ വിഷ്‍ണു ജി രാഘവ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. പശ്ചാത്തല സംഗീതം യാക്‌സന്‍ & നേഹ. ഛായാഗ്രാഹകന്‍ നീല്‍ ഡി കുഞ്ഞ. വിതരണം ഉര്‍വ്വശി തിയറ്റര്‍.
രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാറാണ് നിര്‍മ്മാണം. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ മോഹന്‍. ലൈന്‍ പ്രൊഡ്യൂസര്‍ കെ രാധാകൃഷ്‍ണന്‍.
എഡിറ്റര്‍ അര്‍ജുന്‍ ബെന്‍, ക്രീയറ്റിവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, മേക്കപ്പ്പി വി ശങ്കര്‍, വസ്‍ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചീഫ് അസോസിയേറ്റ് നിതിന്‍ മൈക്കിള്‍, ശബ്‍ദ മിശ്രണം എം ആര്‍ രാജാകൃഷ്‍ണന്‍. കലാ സംവിധാനം സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കള്ളിയൂര്‍, സ്റ്റില്‍സ് രോഹിത് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്സ്.
Read More : വാശിയോടെ വാദിച്ച് ടൊവിനൊയും കീര്‍ത്തി സുരേഷും, 'വാശി' റിവ്യു