'മിന്നല്‍ മുരളി' മാത്രമല്ല, ടൊവീനോയുടെ 'കാണെക്കാണെ'യും ഡയറക്റ്റ് ഒടിടി റിലീസ്: ടീസര്‍

Published : Sep 10, 2021, 07:04 PM IST
'മിന്നല്‍ മുരളി' മാത്രമല്ല, ടൊവീനോയുടെ 'കാണെക്കാണെ'യും ഡയറക്റ്റ് ഒടിടി റിലീസ്: ടീസര്‍

Synopsis

'ഉയരെ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ മനു അശോകന്‍റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ

ടൊവീനോ തോമസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസില്‍ ജോസഫ് ചിത്രം 'മിന്നല്‍ മുരളി' ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തുന്നതെന്ന വിവരം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രഖ്യാപിക്കപ്പെട്ടത്. നെറ്റ്ഫ്ളിക്സിലൂടെയാണ് ഈ ചിത്രം എത്തുക. ഇപ്പോഴിതാ ടൊവീനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രവും ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ബോബി-സഞ്ജയ്‍യുടെ രചനയില്‍ മനു അശോകന്‍ സംവിധാനം ചെയ്‍തിരിക്കുന്ന 'കാണെക്കാണെ'യാണ് ആ ചിത്രം. സോണി ലിവ് എന്ന പ്രമുഖ ഒടിടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രം എത്തുന്നത്. സോണി ലിവിലൂടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ ടീസര്‍ സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം 17നാണ് റിലീസ്.

'ഉയരെ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ മനു അശോകന്‍റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. ഐശ്വര്യ ലക്ഷ്‍മി നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡ്രീം കാച്ചറിന്‍റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ആല്‍ബി ആന്‍റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക് ശശികുമാര്‍, സംഗീതം രഞ്ജിന്‍ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്‍ണകുമാറുമാണ് പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്യാമ്പസ് പശ്ചാത്തലത്തില്‍ മുഴുനീള ആക്ഷന്‍ ചിത്രം; 'ഡര്‍ബി' വരുന്നു
സെറ്റിലെത്തി പത്മഭൂഷണ്‍ മമ്മൂട്ടി; പൊന്നാടയണിയിച്ച് അടൂര്‍, കേക്ക് മുറിച്ച് ആഘോഷം