തൃഷ നായികയായി 'രാങ്കി', പുതിയ വീഡിയോ ഗാനം പുറത്ത്

Published : Jan 10, 2023, 08:40 PM ISTUpdated : Jan 22, 2023, 05:05 PM IST
തൃഷ നായികയായി 'രാങ്കി',  പുതിയ വീഡിയോ ഗാനം പുറത്ത്

Synopsis

തൃഷ നായികയായ 'രാങ്കി' എന്ന ചിത്രം സംവിധാനം ചെയ്‍തത് എം ശരവണനാണ്.

തൃഷ നായികയായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് 'രാങ്കി. 'എങ്കെയും എപ്പോതും' എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് 'രാങ്കി' സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്'. മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്ന ചിത്രമായ 'രാങ്കി'യിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

കബിലൻ എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സി സത്യയാണ്. പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്‍ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് 'രാങ്കി'.

തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായി ഇതിനു മുമ്പ് പ്രദര്‍ശനത്തിന് എത്തിയത് 'പൊന്നിയിൻ സെല്‍വൻ' ആണ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‍നം സംവിധാനം ചെയ്‍ത 'പൊന്നിയിൻ സെല്‍വൻ' വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ചോഴ രാജകുമാരിയായ 'കുന്ദവൈ' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍  തൃഷ അവതരിപ്പിച്ചിരുന്നത്.

തൃഷയ്‍ക്ക് പുറമേ വിക്രം , ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിവര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 'ആദിത്യ കരികാലന്‍' എന്ന കഥാപാത്രത്തെ വിക്രം അവതരിപ്പിച്ചു. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും കലാ സംവിധാനവും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും നിര്‍വഹിച്ചു.

Read More: കേരളത്തില്‍ 'വാരിസ്' ആഘോഷമാകും, റിലീസ് ദിവസം ഹൗസ് ഫുള്‍ ഷോകള്‍

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക