തൃഷയ്‍ക്കൊപ്പം ടൊവിനോ തോമസിന്റെ ഐഡന്റിറ്റി, ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിറയെ ദുരൂഹത

Published : Sep 16, 2024, 07:02 PM ISTUpdated : Sep 16, 2024, 10:21 PM IST
തൃഷയ്‍ക്കൊപ്പം ടൊവിനോ തോമസിന്റെ ഐഡന്റിറ്റി, ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിറയെ ദുരൂഹത

Synopsis

ഐഡന്റിറ്റിയുമായും ടൊവിനോ തോമസ്.

'അജയന്റെ രണ്ടാം മോഷണത്തിന്റെ വിജയത്തിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രമാണ് 'ഐഡന്റിറ്റി'. തെന്നിന്ത്യൻ സൂപ്പർ നടി തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന എന്ന പ്രത്യേകതയുമുണ്ട്. ബിഗ് ബജറ്റിലാണ് ഐഡിന്റിറ്റിയുടെ നിര്‍മാണം. ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

അഖിൽ പോളും അനസ് ഖാനുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ടൊവിനോ തോമസിന്റെ ഫോറൻസിക്കിന്റെ തിരക്കഥയും സംവിധാനവും അഖിൽ പോളും അനസ് ഖാനുമായിരുന്നു. 2018 എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ അഖിൽ പോളാണ് ചായാഗ്രഹണം. സംഗീതം പകരുന്നത് ജേക്സ് ബിജോയ്‍യാണ്.എഡിറ്റർ ചമൻ ചാക്കോ ആണ്.എം ആർ രാജാകൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്.സൗണ്ട് ഡിസൈൻ സിങ്ക് സിനിമയാണ്.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പടെ ശ്രീകൃഷ്‍ണപ്പരുന്ത്‌, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് 'ഐഡന്റിറ്റി'യും നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം  രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്  നടത്തിയത്. ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്‍ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് 'ഐഡന്റിറ്റി'യിൽ ഉള്ളത്. യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവര്‍ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും മേക്ക് അപ്പ്‌ റോണക്സ് സേവ്യർ, കോസ്റ്റും ഗായത്രി കിഷോർ, പിആർഒ  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാറും ആണ്.

അജയന്റെ രണ്ടാം മോഷണം 32 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുള്ളപ്പോള്‍ ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

Read More: വീണ്ടുമെത്തിയപ്പോള്‍ ശരിക്കും മണിച്ചിത്രത്താഴ് നേടിയത്?, ഫൈനല്‍ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'അരൂപി' ഫസ്റ്റ് ലുക്ക് എത്തി
'ജനനായകൻ' കേരള ടിക്കറ്റ് ബുക്കിങ് നാളെ മുതൽ; പ്രതീക്ഷയോടെ ആരാധകർ