
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അന്യഭാഷ നടൻ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമെ ഉണ്ടാകൂ. ദളപതി വിജയ്. നടന്റേതായി റിലീസ് ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും വൻവരവേൽപ്പാണ് കേരളക്കര നൽകുന്നത്. ലിയോയ്ക്കും അങ്ങനെ തന്നെ. ഇന്നാരംഭിച്ച ടിക്കറ്റ് ബുക്കിംഗ് കണക്കുകൾ മതിയാകും കേരളക്കര എങ്ങനെ ആണ് ചിത്രത്തെ ആഘോഷമാക്കുന്നതെന്ന് അറിയാൻ.
ഈ അവസരത്തിൽ ആദ്യദിനത്തിലെ പ്രീ-സെയിൽ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രധാന തിയറ്റര്‍ ആയ ഏരീസ് പ്ലെക്സ്. കഴിഞ്ഞ ദിവസം വരെയും ആദ്യദിന പ്രീ സെയിലിൽ മുന്നിലുണ്ടായിരുന്നത് രജനികാന്ത് നായകനായി എത്തിയ 2 പോയിന്റ് സീറോ ആയിരുന്നു. എന്നാൽ ഇന്നത്തോടെ ആ കണക്ക് പഴങ്കഥ ആയി. ലിയോയാണ് ഏരീസ് പ്ലെക്സിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്ന ചിത്രം.
ഏരീസ് പ്ലെക്സ് ആദ്യദിന പ്രീ- സെയിൽ കണക്ക് ഇങ്ങനെ
ലിയോ - 16.53ലക്ഷം
2Point0- 16.44 ലക്ഷം
ബീസ്റ്റ്- 16.24ലക്ഷം
സർക്കാർ- 15.6ലക്ഷം
കെജിഎഫ് 2- 13.38ലക്ഷം
ജയിലർ- 12.95ലക്ഷം
ബിഗിൽ- 12.67ലക്ഷം
ഭൈരവ- 11.2ലക്ഷം
ബാഹുബലി 2- 10.34ലക്ഷം
മെൽസൽ- 10.26 ലക്ഷം
ഇന്ന് രാവിലെ പത്ത് മണി മുതൽ ആയിരുന്നു ലിയോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ഭൂരിഭാഗം തിയറ്ററിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. 80,0000ത്തോളം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ നിന്നുമാത്രം വിറ്റു പോയത്. കേരളത്തിൽ ഇതുവരെ ആറ് കോടിയോളം നേടിക്കഴിഞ്ഞു. ആഗോള തലത്തിൽ നാൽപത് കോടിക്ക് മേൽ ബിസിനസ് നടന്നുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഒകടോബർ 19ന് തിയറ്ററിൽ എത്തും.
സിനിമാക്കാലത്തിന് തുടക്കമാകുന്നു; 'കാതല്‍' ഐഎഫ്എഫ്കെയില്‍
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..