
ഏറെ ആവേശം നിറഞ്ഞ ലോകകപ്പ് ഫൈനൽ ആയിരുന്നു രണ്ട് ദിവസം മുൻപ് ഖത്തറിൽ അരങ്ങേറിയത്. ആദ്യഘട്ടത്തിൽ രണ്ട് ഗോളുകളുമായി അർജന്റീന മുന്നിൽ നിന്നെങ്കിലും എംബാപ്പെയുടെ ഷൂട്ടൗട്ടോടെ ഫ്രാൻസ് മുന്നേറി. പിന്നീട് നടന്നത് ഓരോ ഫുട്ബോൾ പ്രേമികളുടെയും നെഞ്ചിടിപ്പ് കൂട്ടിയ മണിക്കൂറുകളാണ്. ഒടുവിൽ ഷൂട്ടൗട്ടില്‍ 4-2ന് ഫ്രാൻസിനെ തകര്‍ത്ത് അര്‍ജന്‍റീന സ്വർണ കപ്പിൽ മുത്തമിട്ടു. 2014ല്‍ കൈ അകലത്തില്‍ കൈവിട്ട ലോകകപ്പ് കിരീടം 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളിൽ ആവേശം തീരത്തു. ഈ അവസരത്തിൽ മെസ്സിയുടെ പേരില്‍ ട്രോള്‍ ഏറ്റുവാങ്ങുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍.
അർജന്റീന ലോകകപ്പ് നേടിയ സ്ഥിതിക്ക് അക്ഷയ് കുമാർ ഇനി മെസ്സിയുടെ ബയോപിക് നിര്‍മ്മിക്കുമെന്നും അതില്‍ മെസ്സിയായി വേഷമിടുന്നത് അക്ഷയ് കുമാർ ആയിരിക്കും എന്നുമാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകൾ. ‘മെസിയാകാനുള്ള തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞു‘ എന്നാണ് അര്‍ജന്റീന ജേഴ്‌സി ധരിച്ചുള്ള അക്ഷയ് കുമാറിന്റെ ഫോട്ടോകൾ പങ്കുവച്ച് ട്രോളുന്നത്.
‘ഹൗസ്ഫുള്‍ 3’യിലെ ചില സ്റ്റില്ലുകളാണ് ഇവയ്ക്കായി സോഷ്യൽ മീഡിയ തെരഞ്ഞെടുത്തിരിക്കുന്നത്. ബി ടൗണിലെ ബയോപ്പിക്കുകളുടെ രാജാവാണ് അക്ഷ് കുമാര്‍. നിരവധി ബയോപിക്കുകളിലണ് അക്ഷയ് കുമാര്‍ അഭിനയിച്ചിട്ടുള്ളതും പുറത്തിറങ്ങാനിരിക്കുന്നതും. അതുകൊണ്ടാണ് ലോകകപ്പിന് പിന്നാലെ അക്ഷയ് കുമാറും ട്രോളുകളിൽ നിറഞ്ഞത്.‘ലയണല്‍ മെസ്സി: ദി ഫുട്‌ബോള്‍ ഖിലാടി' എന്നാകും ബയോപ്പിക്കിന് പേരെന്നും ആളുകള്‍ പറയുന്നു.
അതേസമയം,ഛത്രപതി ശിവജി ആകാനുള്ള തയ്യാറെടുപ്പിലാണ് അക്ഷയ് കുമാര്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കും വഴിവച്ചിരുന്നു. ഛത്രപതി ശിവജി മഹാരാജിനെ അവതരിപ്പിച്ചെങ്കിലും ഇത്തവണ അക്ഷയ് കുമാർ ബോക്സ് ഓഫീസിൽ പിടിച്ചു നിൽക്കുമോ എന്നാണ് പലരും ചോദിക്കുന്നത്.
ക്യൂട്ട് ലുക്കിൽ ബിന്ദു പണിക്കരും സായ് കുമാറും; ലണ്ടനിലേക്ക് പറന്ന് താരങ്ങൾ
മുന്‍പ് സാമ്രാട്ട് പൃഥ്വിരാജ് എന്ന പിരിയഡ് ഡ്രാമയുമായി അക്ഷയ് കുമാര്‍ എത്തിയിരുന്നു. ടൈറ്റില്‍ റോളില്‍ അക്ഷയ് എത്തിയ ചിത്രം തിയറ്ററുകള്‍ വലിയ പരാജിയമാണ് നേരിട്ടത്. രക്ഷാ ബന്ധന്‍, രാം സേതു എന്നിവയാണ് സാമ്രാട്ട് പൃഥ്വിരാജിന് ശേഷം റിലീസ് ചെയ്ത മറ്റ് അക്ഷയ് കുമാര്‍ ചിത്രങ്ങള്‍. ഇവയ്ക്കും ബോക്സ് ഓഫീസിലും തിയറ്ററുകളിലും പിടിച്ചു നില്‍ക്കാനായിരുന്നില്ല. ദയനീയ പരാജയങ്ങൾ തന്നെ ഈ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇറങ്ങിയ 'ബെൽ ബോട്ടം' എന്ന സിനിമയും ഫ്ലോപ്പായിരുന്നു. ഈ കാലയളവില്‍ താരത്തിന്റെ ഒരേയൊരു ഹിറ്റ് ചിത്രം 'സൂര്യവംശി' മാത്രമാണ്. 2021 നവംബറിലായിരുന്നു ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ