ബിന്ദു പണിക്കരുടെ മകൾ കല്യാണിയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

ലയാള സിനിമാ ലോകത്തിന് എന്നും പ്രിയപ്പെട്ട താരങ്ങളാണ് സായ് കുമാറും ബിന്ദു പണിക്കരും. വില്ലനും നായകനായിട്ടും സായി കുമാര്‍ തിളങ്ങിയപ്പോള്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബിന്ദു പണിക്കര്‍ ശ്രദ്ധേയായവുന്നത്. ഇരുവരും ജീവിതത്തിൽ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെ മലയാളികൾ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. 

ബിന്ദു പണിക്കരുടെ മകൾ കല്യാണിയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ലണ്ടനിൽ അവധി ആഘോഷിക്കാനാണ് ബിന്ദുവും സായ് കുമാറും പോയിരിക്കുന്നതെന്നാണ് വിവരം. ലണ്ടനിലെ ലെക്കാർഡൻ ബ്ലൂ കോളേജിൽ ഫ്രഞ്ച് പാചക കല പഠിക്കുകയായാണ് കല്യാണി. കല്യാണി പങ്കുവച്ച ഫോട്ടോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു കഴിഞ്ഞു. 

അതേസമയം, റോഷാക്ക് എന്ന ചിത്രമാണ് ബിന്ദു പണിക്കരുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. വർഷങ്ങൾക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ കഥാപാത്രമായിരുന്നു റോഷാക്കിലെ സീത. റോഷാക്കിന്റെ നെടും തൂണായ കഥാപാത്രം കൂടിയാണ് ഇതെന്ന് നിസംശയം പറയാനാകും. 

View post on Instagram

പൃഥ്വിരാജ് നായകനായ ഗോൾഡ് എന്ന ചിത്രത്തിലാണ് സായികുമാർ അവസാനം പ്രത്യക്ഷപ്പെട്ടത്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. നയൻതാര ആയിരുന്നു നായിക. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 

മൽഹാറിനെ ചേർത്തിരുത്തി കമൽഹാസൻ; അനുസരണയോടെ കുഞ്ഞ്; കുറിപ്പുമായി ശബരിനാഥൻ