ഇന്ത്യൻ റീ റിലീസിലെ അത്ഭുത ചിത്രം, രണ്ടാം ഭാഗവും ഒരുങ്ങുന്നു, ബജറ്റ് 100 കോടി

Published : Mar 08, 2025, 06:48 PM IST
ഇന്ത്യൻ റീ റിലീസിലെ അത്ഭുത ചിത്രം, രണ്ടാം ഭാഗവും ഒരുങ്ങുന്നു, ബജറ്റ് 100 കോടി

Synopsis

അന്ന് വിതരണക്കാരു പോലും ഇല്ലാതിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനാണ് 100 കോടി ബജറ്റ്.

റീ റിലിസുകള്‍ ഹിറ്റാകുകയും വൻ കളക്ഷൻ നേടുകയും ചെയ്യുന്നത് അടുത്തിടെ പതിവാണ്. അത്തരമൊരു വിജയമായിരുന്നു തുമ്പാടിന് ലഭിച്ചത്. ആദ്യം പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ 15 കോടിയാണ് ആകെ നേടിയത്. ചിത്രം രണ്ടാമത് എത്തിയപ്പോള്‍ 39 കോടി രൂപയോളം ആഗോളതലത്തില്‍ നേടിയിരുന്നു. ഇന്ത്യൻ സിനിമാ ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ചിത്രത്തിന്റെ വിജയം. തുമ്പാടിന് വിതരണക്കാരെ പോലും ചിത്രത്തിന്റെ തുടക്കത്തില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്. പ്രമുഖ കമ്പനികള്‍ താല്‍പര്യവും പ്രകടിപ്പിച്ചിരിക്കുന്നു. ചിത്രം ഒരുങ്ങുക ഇനി 100 കോടി ബജറ്റിലായിരിക്കും എന്നുമാണ് റി്പപോര്‍ട്ട്.

തുമ്പാഡ് 2018നാണ് റിലീസ് ചെയ്‍തത്. തുമ്പാടിന്റെ ബജറ്റ് കേവലം അഞ്ച് കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ വൻ പ്രേക്ഷക പ്രീതി ചിത്രത്തിന് നേടാനായി. രാഹി അനില്‍ ബാര്‍വെയുടെ സംവിധാനത്തിലുള്ള ചിത്രം മഹാരാഷ്ട്രയിലെ തുമ്പാഡെന്ന ഗ്രാമത്തിലാണ് ചിത്രീകരിച്ചത്. വിഷ്വല്‍ എഫക്റ്റ്സിനെ അധികമായി ആശ്രയിച്ചിട്ടുമില്ല. മഴയടക്കം തുമ്പാഡില്‍ യഥാര്‍ഥമായാണ് ചിത്രീകരിച്ചത്. അതിനായി നാല് മണ്‍സൂണ്‍ കാലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.

സോഹും ഷാ, ഹര്‍ഷ് കെ തുടങ്ങിയവര്‍ക്ക് പുറമേ, ജ്യോതി മാല്‍ഷേ, രുദ്ര സോണി, മാധവ് ഹരി, പിയൂഷ് കൗശിക, അനിതാ, ദീപക് ദാം‍ലെ, കാമറൂണ്‍ ആൻഡേഴ്‍സണ്‍, റോജിനി ചക്രബര്‍ത്തി, മുഹമ്മദ് സമദ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തി.സോഹും ഷായായിരുന്നു പ്രധാന നിര്‍മാതാവ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് പങ്കജ് കുമാറാണ്. സംഗീതം അജയ്- അതുല്‍ ആണ്.

രാഹി അനില്‍ ബാര്‍വെയ്‍ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥയില്‍ മിതേഷ് ഷാ, ആനന്ദ് ഗാന്ധി തുടങ്ങിയവര്‍ക്ക് പുറമേ മിതേഷ് ഷായും പങ്കാളികള്‍ ആയിരുന്നു. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി പ്രചരിച്ച മിത്താണ് ചിത്രത്തിന്റെ അടിസ്ഥാനം. തുമ്പാഡ് ഒരു നിധി വേട്ടയുടെ കഥയാണ് അവതരിപ്പിക്കുന്നത്. മനുഷ്യന്റെ ആര്‍ത്തി അവനെ നശിപ്പിക്കുന്നതെങ്ങനെയെന്നും ചിത്രം പകര്‍ത്തുന്നു.  തുമ്പാട് രണ്ടും പ്രഖ്യാപിച്ചിരിക്കുന്നു എന്നത് ചിത്രത്തിന്റെ ആരാധകരെ ആകാംക്ഷയിലേറ്റുന്നു.

Read More: ഇതേത് ലുക്ക്?, മോഹൻലാലിന്റെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു