Latest Videos

ആക്ഷനില്‍ തിളങ്ങിയ മമ്മൂട്ടി; 'ടര്‍ബോ' മേക്കിംഗ് വീഡിയോ എത്തി

By Web TeamFirst Published May 26, 2024, 7:39 PM IST
Highlights

വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും 23 ന് എത്തിയത്

പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതായിരുന്നു ടര്‍ബോയുടെ പ്രധാന യുഎസ്‍പി. വൈശാഖ് ചിത്രങ്ങളില്‍ എപ്പോഴും പ്രാധാന്യത്തോടെ കടന്നുവരാറുള്ളവയാണ് ആക്ഷന്‍ രംഗങ്ങള്‍. ടര്‍ബോയും അതില്‍ നിന്ന് വ്യത്യസ്തമല്ല. ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി ഏറെ കൈയടി നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണമുണ്ട്.

വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ചിത്രത്തില്‍ കൈയടി നേടുന്ന ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുക്കിയിരിക്കുന്നത്.  

ALSO READ : വമ്പൻ സിനിമകൾക്കൊപ്പം വന്ന ചെറിയ ചിത്രം; പ്രേക്ഷകപ്രീതി നേടി 'മന്ദാകിനി'

click me!