സിബിഐക്ക് വിജയ്‍യുടെ കത്ത്, 'അന്വേഷണത്തിലെ തുടർനടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണം'

Published : Mar 16, 2026, 10:30 AM IST
Vijay

Synopsis

സിബിഐക്ക് നടൻ വിജയ്‍യുടെ കത്ത്.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ തുടർനടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് സിബിഐക്ക് ടിവികെ നേതാവ് വിജയ്‍യുടെ കത്ത്. ഇനി ചോദ്യം ചെയുമെങ്കിൽ ചെന്നൈയിലോ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലുമൊ വച്ചാകണം. നിയമം അനുസരിക്കുന്ന പൗരൻ എന്ന നിലയിൽ അന്വേഷണവുമായി ഇതുവരെ സഹകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക്‌ തിരക്കുകൾ ഉണ്ടെന്നും വിജയ് കത്തില്‍ പറയുന്നു. കത്തിന്റെ പകർപ്പ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി അധ്യക്ഷൻ ജസ്റ്റിസ് അജയ് രാസ്തോഗിക്കും നൽകി.

ഇന്നലെ അടക്കം ഇതുവരെ മൂന്ന് തവണ വിജയ് ചോദ്യം ചെയ്‍ലിനു ഹാജരായി. ഇൻ്നലെ ദില്ലിയിലെ സിബിഐ ആസ്‍ഥാനത്ത് നടന്ന ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. ഇന്നലെ രാത്രി തന്നെ വിജയ് ദിലിയിൽ നിന്ന് മടങ്ങിയിരുന്നു. ദില്ലിയിൽ തുടരാതിരുന്നത് അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കാനെന്നും ടിവികെ നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബര്‍ 27ന് കരൂരില്‍ ടിവികെയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ക്കാണ് ജീവൻ നഷ്‍ടമായത്. സുപ്രിംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് സിബിഐ കേസ് ഏറ്റെടുക്കുകയായിരുന്നു. കേസില്‍ ജനുവരിയില്‍ രണ്ട് തവണ സിബിഐ വിജയ്‍യെ ചോദ്യം ചെയ്‍തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെൻ കരുണാസ് ചിത്രം 'യൂത്ത്', "ലവ് സൊല്ലിട്ടാലേ" മ്യൂസിക് വീഡിയോ പുറത്ത്, ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫറെർ ഫിലിംസ്
'ധുരന്ധർ പ്രതികാരം' അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, വിറ്റത് 1.6 ലക്ഷം ടിക്കറ്റുകള്‍, നേടിയത് ഞെട്ടിക്കുന്ന തുക