പ്രധാന കഥാപാത്രങ്ങളായി ഇര്‍ഷാദും എം എ നിഷാദും; 'റ്റു മെന്‍' ദുബൈയില്‍ തുടങ്ങി

Published : Oct 21, 2021, 11:10 PM IST
പ്രധാന കഥാപാത്രങ്ങളായി ഇര്‍ഷാദും എം എ നിഷാദും; 'റ്റു മെന്‍' ദുബൈയില്‍ തുടങ്ങി

Synopsis

തൊണ്ണൂറ് ശതമാനം ചിത്രീകരണവും ദുബൈയില്‍

ഇര്‍ഷാദ് അലി (Irshad Ali), സംവിധായകന്‍ എം എ നിഷാദ് (M A Nishad) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'റ്റു മെന്‍' (Two Men) എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും റാസ് അല്‍ ഖൈമയില്‍ നടന്നു. ഷെയ്‍ഖ് ഫൈസല്‍ ബിന്‍ ഹുമൈദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ബിനു പപ്പു, മിഥുന്‍ രമേശ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍, സുനില്‍ സുഖദ, ലെന, അനുമോള്‍, ആര്യ, ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. ഡി ഗ്രൂപ്പിന്‍റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമിയാണ് ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.

 

അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിതത്തിലെ, ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമെന്നാണ് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്. തൊണ്ണൂറ് ശതമാനം ചിത്രീകരണവും ദുബൈയില്‍ ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡാനി ഡാര്‍വിന്‍, ഡോണി ഡാര്‍വിന്‍, പ്രൊഡക്ഷന്‍ ഡിസൈനർ ജോയല്‍ ജോര്‍ജ്ജ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം അശോകന്‍ ആലപ്പുഴ, എഡിറ്റിംഗ്, കളറിസ്റ്റ് ശ്രീകുമാര്‍ നായര്‍, സൗണ്ട് ഡിസൈന്‍ രാജാകൃഷ്ണന്‍ എം ആര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അനൂപ് എം, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിലത്തുരുണ്ടും, തലതല്ലിയും കരയാറുണ്ട്, സിംഗിൾ ലൈഫ് എളുപ്പമല്ല': ജുവൽ മേരി
ശ്രീനിവാസൻ്റെ സംസ്കാരം നാളെ വീട്ടുവളപ്പിൽ; എറണാകുളം ടൗൺഹാളിൽ പൊതുദർശനം, അവസാന നോക്കുകാണാൻ പ്രമുഖർ