
ചെന്നൈ: വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ നിന്നും എത്തുന്ന രണ്ടാമത്തെ ചിത്രം ലിയോ ലോകത്തെമ്പാടും 5000ത്തിലേറെ സ്ക്രീനുകളിലാണ് നാളെ റിലീസാകുന്നത്. നൂറു ശതമാനം ഡയറക്ടര്‍ പടം എന്ന് സംവിധായകന്‍ ലോകേഷ് വ്യക്തമാക്കിയതോടെ എന്ത് സര്‍പ്രൈസാണ് ലിയോ നല്‍കുക എന്ന ആകാംക്ഷയിലാണ് ചലച്ചിത്ര പ്രേമികള്‍. അതിനൊപ്പം തന്നെ ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇതിലേക്ക് ഒരു സുപ്രധാന സൂചന നല്‍കിയിരിക്കുകയാണ് തമിഴ് നാട് യുവജന കായിക മന്ത്രിയും നടനും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്‍. ഒക്‌ടോബർ 17-ന് ഉദയനിധി സ്റ്റാലിൻ ദളപതി വിജയ്‌യുടെ 'ലിയോ' കണ്ടുവെന്ന് അറിയിച്ച് നടത്തിയ എക്സ് പോസ്റ്റിലാണ് സൂചനയുള്ളത്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു, "ദളപതി വിജയ് അണ്ണയുടെ ലിയോ കണ്ടു. സംവിധായകന്‍ ലോകേഷ് കനകരാജിന്‍റെ മികച്ച ഫിലിം മേക്കിംഗ്, അനിരുദ്ധ്, അന്‍പറിവ്, സെവന്‍ത് സ്റ്റുഡിയോ മികച്ച ടീം. ഇതിനൊപ്പം എല്‍സിയു എന്ന് എഴുതി സൈറ്റ് അടിക്കുന്ന ഒരു സ്മൈലിയും ഉദയനിധി നല്‍കിയിരിക്കുന്നത്. ബിഗ് സ്‌ക്രീനിൽ സിനിമ കാണാൻ ശ്വാസമടക്കി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ഈ എക്സ് പോസ്റ്റ്.
എല്‍സിയു ചോദ്യത്തിന് ഉത്തരമായി എന്നാണ് പലരും പറയുന്നത്. എന്നാല്‍ സംവിധായകന്‍ ലോകേഷോ ചിത്രത്തിന്‍റെ അണിയറക്കാരോ ഇതിനെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. അതേ സമയം എല്‍സിയു എന്നതിനൊപ്പം ഉദയനിധി ഇട്ട സ്മൈലി ശരിക്കും അത് കളിയായി പറഞ്ഞതാകാം എന്നാണ് ചില സിനിമ നിരീക്ഷകര്‍ അനുമാനിക്കുന്നത്.
അതേ സമയം വിക്രം ആയിരുന്നു ലോകേഷിന്‍റെ ഇതിന് മുന്‍പുള്ള ചിത്രം.ഈ ചിത്രം ഇറങ്ങുന്നതിന് തലേ രാത്രി ലോകേഷ് ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ ശ്രദ്ധയാണ് നേടിയത്. അതായത് വിക്രം കാണുന്നതിന് മുന്‍പ് തന്‍റെ ചിത്രം കൈതി ഒന്നുകൂടി കാണുന്നത് നല്ലതാണ് എന്നാണ് ലോകേഷ് അന്ന് പറഞ്ഞത്.
അന്ന് അങ്ങനെ പറഞ്ഞതിന് കാരണമെന്ത് എന്നത് പ്രേക്ഷകന് തീയറ്ററില്‍ വിക്രം കണ്ടപ്പോള്‍ ഉത്തരം കിട്ടി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ട് ചിത്രങ്ങളായിരുന്നു കൈതിയും വിക്രവും. ലിയോ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള വലിയ കൌതുകവും അതാണ്. ലിയോ എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമായിരിക്കുമോ അല്ലയോ എന്നത്.
എന്തായാലും അത്തരത്തില്‍ ഒരു സന്ദേശം റിലീസിന് തലേദിവസം ലോകേഷ് നല്‍കുമോ എന്ന ചിന്തയിലാണ് കോളിവുഡ്. ഇതിനകം 90 ലേറെ അഭിമുഖങ്ങള്‍ ലിയോ പ്രമോഷന് വേണ്ടി ലോകേഷ് നല്‍കിയെന്നാണ് വിവരം. അതിലൊന്നും പറയാത്ത കാര്യം ലോകേഷ് രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചെക്കാം എന്നാണ് വിജയ് ആരാധകര്‍ അടക്കം പ്രതീക്ഷിക്കുന്നത്.
ചോര കളിക്ക് ഏജന്‍റ് ടീന വീണ്ടും എത്തും; ലോകേഷിന്‍റെ വാക്ക് ഇങ്ങനെ.!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ