Asianet News MalayalamAsianet News Malayalam

ചോര കളിക്ക് ഏജന്‍റ് ടീന വീണ്ടും എത്തും; ലോകേഷിന്‍റെ വാക്ക് ഇങ്ങനെ.!

സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ എല്‍സിയുവില്‍ നിന്നും വെബ് സീരിസ് ആകാന്‍ സാധ്യതയുള്ള കഥാപാത്രം ഏജന്‍റ് ടീനയാണ് എന്നാണ് ലോകേഷ് പറയുന്നത്. 

agent tina back on web series lokesh kangaraj will wrirte for it vvk
Author
First Published Oct 18, 2023, 8:38 AM IST

ചെന്നൈ: ലോകേഷ് കനകരാജ് വിജയ് വീണ്ടും ഒന്നിക്കുന്ന ലിയോയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നിരവധി അഭിമുഖങ്ങളാണ് ലോകേഷ് ഇതുവരെ നല്‍കി വരുന്നത്. ഈ അഭിമുഖങ്ങളില്‍ എല്ലാം ലിയോയ്ക്ക് പുറമേ ലോകേഷിന്‍റെ സ്വന്തം സിനിമാറ്റിക് യൂണിവേഴ്സ് സംബന്ധിച്ച ചോദ്യങ്ങളും സൂപ്പര്‍ സംവിധായകന്‍ നേരിടുന്നുണ്ട്.

വിവിധ അഭിമുഖങ്ങളില്‍ എല്‍സിയു എവിടെ വരെ പോകും എന്നത് ലോകേഷ് വ്യക്തമാക്കിയിട്ടുണ്ട്. ലഹരി മരുന്നുകള്‍ക്കെതിരായ പോരാട്ടമാണ് എല്‍സിയു. വിക്രം 2 ഓടെ അതിന്‍റെ എന്‍റ് ഉണ്ടായേക്കും. അതിനൊപ്പം തന്നെ റോളക്സ് എന്ന ചിത്രം വരും. ഒപ്പം കൈതി 2ഉം ഉണ്ടാകും എന്ന് ലോകേഷ് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം എല്‍സിയുവിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി വെബ് സീരിസുകളും പദ്ധതിയിലുണ്ടെന്ന് ലോകേഷ് പറയുന്നു.

സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ എല്‍സിയുവില്‍ നിന്നും വെബ് സീരിസ് ആകാന്‍ സാധ്യതയുള്ള കഥാപാത്രം ഏജന്‍റ് ടീനയാണ് എന്നാണ് ലോകേഷ് പറയുന്നത്. വിക്രം ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയ ഏജന്‍റ് ടീനയുടെ റോള്‍ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ ചിത്രത്തില്‍ അവര്‍ കൊല്ലപ്പെടുന്നതായി കാണിക്കുന്നുണ്ട്. ഇവരുടെ മുന്‍കാല കഥയായിരിക്കും വെബ് സീരിസില്‍ വരുക.

അതേ സമയം ഈ വെബ് സീരിസ് താന്‍ എഴുതുമെന്നും സംവിധാനം മറ്റ് ആരെങ്കിലും ഏറ്റെടുക്കും എന്നാണ് ലോകേഷ് പറയുന്നത്.ഈ പദ്ധതി അതിന്‍റെ ആലോചനയില്‍ മാത്രമാണ് ഉള്ളതെന്നും ലോകേഷ് പറഞ്ഞു. എന്തായാലും ആരാധകര്‍ക്ക് ആവേശം ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. 

വളരെക്കാലം കൊറിയോഗ്രാഫി അസിസ്റ്റന്‍റായിരുന്ന വാസന്തിയാണ് വിക്രം സിനിമയിലെ ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. നർത്തകിയും നൃത്തസംവിധായകനുമായ അവർ സിനിമ രംഗത്ത് പതിറ്റാണ്ടുകളായി രംഗത്തുണ്ടായിരുന്നു. തമിഴ് ചലച്ചിത്രമേഖലയിൽ ആദ്യം ഒരു ഗ്രൂപ്പ് നർത്തകിയായി പ്രവർത്തിച്ചുകൊണ്ടാണ് ഇവര്‍ സിനിമ രംഗത്തേക്ക് വന്നത്.

ലോകേഷിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ലിയോ ചിത്രത്തിലും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കഥാപാത്രമായാണോ, അല്ല ഡാന്‍സ് അസിസ്റ്റന്‍റാണോ എന്ന് വ്യക്തമല്ല.

വിക്രത്തിന് മുന്‍പ് കൈതി കാണാന്‍ പറഞ്ഞു, എന്ത് കണ്ടിട്ട് ലിയോ കാണാന്‍‌ പോകണം?; ലോകേഷ് സര്‍പ്രൈസ് എന്ത്.!

ലിയോ ഷൂട്ടിംഗ് തുടങ്ങും മുന്‍പേ കൈയ്യിലടിച്ച് സത്യം ചെയ്യാന്‍ പറഞ്ഞു വിജയ്; ലോകേഷിന്‍റെ വെളിപ്പെടുത്തല്‍.!

Follow Us:
Download App:
  • android
  • ios