Asianet News MalayalamAsianet News Malayalam

വിക്രത്തിന് മുന്‍പ് കൈതി കാണാന്‍ പറഞ്ഞു, എന്ത് കണ്ടിട്ട് ലിയോ കാണാന്‍‌ പോകണം?; ലോകേഷ് സര്‍പ്രൈസ് എന്ത്.!

വിക്രം കാണുന്നതിന് മുന്‍പ് തന്‍റെ ചിത്രം കൈതി ഒന്നുകൂടി കാണുന്നത് നല്ലതാണ് എന്നാണ് ലോകേഷ് അന്ന് പറഞ്ഞത്. 

lokesh may be ask to watch this movie before leo speculation on social media thalapathy vijay vvk
Author
First Published Oct 18, 2023, 7:48 AM IST

ചെന്നൈ: സിനിമ ലോകം കാത്തിരിക്കുന്ന റിലീസാണ് അടുത്ത ദിവസം. വിജയ് ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ നിന്നും എത്തുന്ന രണ്ടാമത്തെ ചിത്രം ലിയോ ലോകത്തെമ്പാടും 5000ത്തിലേറെ സ്ക്രീനുകളിലാണ് റിലീസ് ആകുന്നത്. നൂറു ശതമാനം ഡയറക്ടര്‍ പടം എന്ന് സംവിധായകന്‍ ലോകേഷ് വ്യക്തമാക്കിയതോടെ എന്ത് സര്‍പ്രൈസാണ് ലിയോ നല്‍കുക എന്ന ആകാംക്ഷയിലാണ് ചലച്ചിത്ര പ്രേമികള്‍. അതിനൊപ്പം തന്നെ ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാണോ എന്ന ചോദ്യവും ചിത്രത്തിന്‍റെ ഹൈപ്പ് ഉയര്‍ത്തുന്നു.

വിക്രം ആയിരുന്നു ലോകേഷിന്‍റെ ഇതിന് മുന്‍പുള്ള ചിത്രം. ഉലഗനായകന്‍ കമലാഹാസന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം സമ്മാനിച്ച ചിത്രം ആയിരുന്നു ഇത്. ഈ ചിത്രം ഇറങ്ങുന്നതിന് തലേ രാത്രി ലോകേഷ് ഇട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് വലിയ ശ്രദ്ധയാണ് നേടിയത്. അതായത് വിക്രം കാണുന്നതിന് മുന്‍പ് തന്‍റെ ചിത്രം കൈതി ഒന്നുകൂടി കാണുന്നത് നല്ലതാണ് എന്നാണ് ലോകേഷ് അന്ന് പറഞ്ഞത്. 

അന്ന് അങ്ങനെ പറഞ്ഞതിന് കാരണമെന്ത് എന്നത് പ്രേക്ഷകന് തീയറ്ററില്‍ വിക്രം കണ്ടപ്പോള്‍ ഉത്തരം കിട്ടി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ട് ചിത്രങ്ങളായിരുന്നു കൈതിയും വിക്രവും. ലിയോ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള വലിയ കൌതുകവും അതാണ്. ലിയോ എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമായിരിക്കുമോ അല്ലയോ എന്നത്.

എന്തായാലും അത്തരത്തില്‍ ഒരു സന്ദേശം റിലീസിന് തലേദിവസം ലോകേഷ് നല്‍കുമോ എന്ന ചിന്തയിലാണ് കോളിവുഡ്. ഇതിനകം 90 ലേറെ അഭിമുഖങ്ങള്‍ ലിയോ പ്രമോഷന് വേണ്ടി ലോകേഷ് നല്‍കിയെന്നാണ് വിവരം. അതിലൊന്നും പറയാത്ത കാര്യം ലോകേഷ് രാത്രിയോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചെക്കാം എന്നാണ് വിജയ് ആരാധകര്‍ അടക്കം പ്രതീക്ഷിക്കുന്നത്. 

അതേ സമയം നേരത്തെ തന്നെ ഒരു അഭിമുഖത്തില്‍ ലിയോ കാണുന്നവര്‍ ചിത്രത്തിന്‍റെ ആദ്യത്തെ പത്ത് മിനുട്ട് ഒഴിവാക്കരുതെന്ന് ലോകേഷ് പറഞ്ഞിട്ടുണ്ട്.അതിന്‍റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

"ലിയോയുടെ ആദ്യ പത്ത് മിനിറ്റ് മിസ് ആക്കരുതെന്ന് മുഴുവന്‍ പ്രേക്ഷകരോടും പറയാന്‍ ആ​ഗ്രഹിക്കുകയാണ് ഞാന്‍. കാരണം, ആയിരമെന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും, അത്രയധികം പേര്‍ ആ രം​ഗങ്ങള്‍ക്കുവേണ്ടി ജോലി ചെയ്തിട്ടുണ്ട്. സിനിമ മുഴുവനും നിരവധി പേര്‍ ജോലി ചെയ്തിട്ടുണ്ട്. 

എന്നാല്‍ ആദ്യ 10 മിനിറ്റിന് പിന്നിലെ അധ്വാനം അതിലും ഏറെയാണ്. നേരത്തെ തിയറ്ററിലെത്തി സമാധാനമായിരുന്ന് അത് ആസ്വദിക്കുക. അതിനുവേണ്ടിയാണ് ഞങ്ങള്‍ ഇത്രയും പണിയെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ ഒക്ടോബര്‍ വരെ നിര്‍ത്താതെ ഓടിയത്. 

അത് നിങ്ങള്‍ക്കുവേണ്ടി മാത്രമാണ്. അതുകൊണ്ടാണ് പ്രേക്ഷകരോട് ഇക്കാര്യം പറയണമെന്ന് നിശ്ചയിച്ചത്. ആദ്യ 10 മിനിറ്റ് അവര്‍ക്കുള്ള ഒരു വിരുന്ന് ആയിരിക്കും. ഞാന്‍ തിയറ്ററില്‍ ലിയോ കാണാന്‍ പോകുമ്പോള്‍ സിനിമ തുടങ്ങുമ്പോഴേക്ക് എല്ലാവരും എത്തിയോ എന്ന ആകാംക്ഷയില്‍ ആയിരിക്കും", ലോകേഷ് പറയുന്നു.

ലിയോ ആരാധകരുടെ ആ പ്രതീക്ഷ തീര്‍ന്നു: ഹൈക്കോടതി ആവശ്യം തള്ളി.!

ലിയോ ഷൂട്ടിംഗ് തുടങ്ങും മുന്‍പേ കൈയ്യിലടിച്ച് സത്യം ചെയ്യാന്‍ പറഞ്ഞു വിജയ്; ലോകേഷിന്‍റെ വെളിപ്പെടുത്തല്‍.!

Follow Us:
Download App:
  • android
  • ios