Unni Mukundan : സംവിധായകൻ ജയരാജിനൊപ്പമുള്ള ചിത്രം പൂര്‍ത്തിയാക്കി, സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

Web Desk   | Asianet News
Published : Mar 16, 2022, 10:47 AM ISTUpdated : Mar 16, 2022, 10:57 AM IST
Unni Mukundan : സംവിധായകൻ ജയരാജിനൊപ്പമുള്ള ചിത്രം പൂര്‍ത്തിയാക്കി, സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

Synopsis

ജയരാജിന് ഒപ്പമുള്ള സിനിമയ്‍ക്കായി കാത്തിരിക്കാനാകുന്നില്ലെന്ന് ഉണ്ണി മുകുന്ദൻ (Unni Mukundan).

ജയരാജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതായി നടൻ ഉണ്ണി മുകുന്ദൻ (Unni Mukundan). പുതിയ കാഴ്‍ചപ്പാടില്‍ സിനിമയെ കാണുന്നുവെന്നും ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നു. ജയരാജിന് ഒപ്പമുള്ള ഫോട്ടോയും ഉണ്ണി മുകുന്ദൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. പൂര്‍ത്തിയാക്കിയത് ഏത് സിനിമയാണെന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിട്ടില്ല.

ജയരാജ് സാറുമായുള്ള തന്റെ രണ്ടാമത്തെ സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയായി. പുതിയൊരു കാഴ്‍ചപ്പാടില്‍ സിനിമയെ കാണുന്നു. ഞങ്ങളുടെ അടുത്ത സിനിമ തുടങ്ങുന്നതിനായി കാത്തിരിക്കാൻ ആകുന്നില്ല എന്നും ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നു. സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ കഥകള്‍ ആസ്‍പദമാക്കിയുള്ള ജയരാജിന്റെ ചിത്രത്തില്‍ ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന സിനിമയാണ് ജയരാജ് സംവിധാനം ചെയ്യുന്നത്.  ഉണ്ണി മുകുന്ദന് പുറമേ 'നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരഭി ലക്ഷ്‍മി എന്നിവരും ചിത്രത്തിലുണ്ട്.

എം ടി വാസുദേവന്‍ നായരുടെ കഥകൾ ആന്തോളജി ചിത്രങ്ങളായിട്ടാണ് എത്തുന്നത്. മോഹൻലാൽ,മമ്മൂട്ടി, ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങി വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കമല്‍ഹാസൻ ആണ് ചിത്രങ്ങള്‍ നെറ്റ്ഫ്ലിക്സിൽ അവതരിപ്പിക്കുന്നത് ആർപിഎസ്‍ജി ഗ്രൂപ്പാണ് ചിത്രങ്ങളുടെ നിർമാണം. 
സുധീർ അമ്പലപ്പാട്ട് ആണ് ലൈൻ പ്രൊഡ്യൂസർ.  ജയരാജിന് പുറമേ പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, മഹേഷ് നാരായണന്‍, ലിജോ ജോസ് പെല്ലിശ്ശേരി, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രങ്ങള്‍ ഒരുക്കുന്നത്. എം ടിയുടെ മകള്‍ അശ്വതിയും ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. അശ്വതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകൻ.

എം ടി വാസുദേവൻ നായരുടെ 'വില്‍പ്പന' എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്. തിരക്കഥ എംടിയുടേത് തന്നെ. ആസിഫ് അലിക്കൊപ്പം ചിത്രത്തില്‍ മധുബാലയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ഷെര്‍ലക്ക്' എന്ന കഥയാണ് മഹേഷ് നാരായണന്‍ സിനിമയാക്കുന്നത്. ഫഹദ് ഫാസില്‍ ആണ് ഇതില്‍ നായകന്‍. 'കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്' എന്ന കഥയ്ക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി ദൃശ്യഭാഷ്യം ഒരുക്കുന്നത്. മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ട് ചിത്രങ്ങളാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നത്. 'ശിലാലിഖിതം' എന്ന കഥയില്‍ ബിജു മേനോന്‍ ആണ് നായകന്‍. 

മറ്റൊന്ന് എംടിയുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്‍ത 'ഓളവും തീരവും' എന്ന സിനിമയുടെ റീമേക്ക് ആണ്. മോഹന്‍ലാല്‍ ആണ് ഇതില്‍ പ്രിയദര്‍ശന്റെ നായകന്‍. 

'അഭയം തേടി' എന്ന കഥയാണ് സന്തോഷ് ശിവന്‍ ചലച്ചിത്രമാക്കുന്നത് സിദ്ദിഖ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. പാര്‍വ്വതി, നരെയ്‍ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'കാഴ്‍ച.' എന്ന കഥയാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നത്. രതീഷ് അമ്പാട്ടിന്‍റെ 'കടല്‍ക്കാറ്റി'ല്‍ ഇന്ദ്രജിത്ത്, അപര്‍ണ്ണ ബാലമുരളി, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Read More : ഉണ്ണി മുകുന്ദന് വഴിത്തിരിവാകുമോ 'മേപ്പടിയാൻ'?- റിവ്യു

'മേപ്പടിയാൻ' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിര്‍മിച്ചത്. വിഷ്‍ണു മോഹനാണ് ചിത്രം സംവിധാനം ചെയ്‍തത്. 'മേപ്പടിയാൻ' എന്ന ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ