
മലയാളികളുടെ പ്രിയതാരം ആണ് ഉണ്ണി മുകുന്ദൻ. മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രീയം നേടി എടുത്ത ഉണ്ണിമുകുന്ദൻ ഇന്ന് ബിഗ് സ്ക്രീനിലെ മുൻനിര യുവതാരമാണ്. സിനിമയിൽ എത്തി ചുരുങ്ങിയ സമയം കൊണ്ടുതന്നെ വലിയൊരു ആരാധനവൃന്ദത്തെയും ഉണ്ണി സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ സീരിയലിൽ ഒരു വേഷം ചെയ്യുകയാണ്. ഏഷ്യാനെറ്റിലെ പുതിയ പരമ്പര മുറ്റത്തെമുല്ലയിൽ ആണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.
സീരിയലിലെ പ്രധാനകഥാപാത്രങ്ങളുടെ വിവാഹത്തിൽ അതിഥി വേഷത്തിൽ ആണ് ഉണ്ണി മുകുന്ദൻ എത്തുന്നത് എന്നാണ് വിവരം. ഇതിന്റെ പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. വിവാഹത്തിനിടയിൽ ചില പ്രശ്നങ്ങൾ നേരിടുകയും ഇത് പരിഹരിക്കാൻ ഉണ്ണി മുകുന്ദൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. ബിഗ് സ്ക്രീൻ താരം സീരിയലിൽ എത്തുന്നത് കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ജൂലൈ 24 മുതൽ ആണ് ഏഷ്യാനെറ്റിൽ മുറ്റത്തെമുല്ല സംപ്രേഷണം തുടങ്ങിയത്. അശ്വതി ആണ് സീരിയലിലെ പ്രധാന കഥാപാത്രം. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. താൻ മറ്റുള്ളവരേക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ധാർഷ്ട്യവും അശ്വതിയുടെ കുടുംബജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളും സംഭവങ്ങളുമാണ് മുറ്റത്തെ മുല്ല പറയുന്നത്. പ്രശസ്ത ടെലിവിഷൻ താരങ്ങളായ നിരഞ്ജൻ, ആര്യ, ലിഷോയ്, വിശ്വം, ഗായത്രി പ്രിയ, അനന്ദു, ചിത്ര, കൂട്ടിക്കൽ ജയചന്ദ്രൻ, ബാലു മേനോൻ, രജനി മുരളി, രാജീവ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം; മാസന്തോറും 5.5 ലക്ഷം അക്കൗണ്ടിൽ, അതും 25 വർഷം !
അതേസമയം, 'ഗന്ധര്‍വ്വ ജൂനിയർ' എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഫെബ്രുവരി 10നാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. 40 കോടി ബജറ്റിൽ ആണ് സിനിമ ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഫാന്റസി കോമഡി സിനിമയാകും ഗന്ധർവ്വ ജൂനിയർ.
സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം...; ആ ഹിറ്റ് കോമ്പോ വീണ്ടും എത്തുന്നു