കാത്തിരിപ്പിന് വിരാമം; 'മാളികപ്പുറം' തിയറ്ററിലേക്ക്, റിലീസ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ

Published : Dec 22, 2022, 06:30 PM ISTUpdated : Dec 22, 2022, 06:40 PM IST
കാത്തിരിപ്പിന് വിരാമം; 'മാളികപ്പുറം' തിയറ്ററിലേക്ക്, റിലീസ് പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ

Synopsis

ഉണ്ണി മുകുന്ദൻ തന്നെയാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. 

ണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം 'മാളികപ്പുറ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ 30ന് തിയറ്ററുകളിൽ എത്തും. ഉണ്ണി മുകുന്ദൻ തന്നെയാണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 

സിനിമ ഉടൻ തിയറ്ററുകളിൽ എത്തും. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വിഷ്ണു നാരായണൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിത്ത് പയ്യന്നൂർ, വസ്ത്രാലങ്കാരം അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി കനാൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ ഷംസു സെയ്‌ബ, അസോസിയേറ്റ് ഡയറക്ടർ ജിജോ ജോസ്, അസിസ്റ്റന്റ് ഡയറകട്ടേഴ്‌സ് അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് രാഹുൽ ടി, പി ആർ ഒ മഞ്ജു ഗോപിനാഥ്. 

മലകയറാൻ മാത്രമല്ല സം​ഗീതവും വശമുണ്ട്; ​'എജ്ജാതി മനുഷ്യനാടോ താൻ' എന്ന് പ്രണവിനോട് ആരാധകർ

അതേസമയം, ഷെഫീക്കിന്‍റെ സന്തോഷം  എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ തന്നെയാണ് ഉണ്ണി അവതരിപ്പിച്ചത്. പ്രവാസിയായ ഷെഫീക്കിന്‍റെ സന്തോഷവും, ദുഃഖവും വേദനയും പറഞ്ഞ ചിത്രം ഒരു പക്കാ ഫാമിലി എന്‍റര്‍ടെയ്നര്‍ ആയാണ് ഒരുങ്ങിയിരുന്നത്. മേപ്പടിയാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു ഇത്.

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ