'ഇതൊക്കെയൊരു കൈത്തൊഴിൽ ആണോ മാമാ..'; 'ഷെഫീക്കിന്‍റെ സന്തോഷം' മൂന്നാം ടീസർ

Published : Nov 24, 2022, 01:54 PM ISTUpdated : Nov 24, 2022, 02:03 PM IST
'ഇതൊക്കെയൊരു കൈത്തൊഴിൽ ആണോ മാമാ..'; 'ഷെഫീക്കിന്‍റെ സന്തോഷം' മൂന്നാം ടീസർ

Synopsis

നവംബര്‍ 25 ന്(നാളെ) സിനിമ തിയറ്ററുകളില്‍ എത്തും. 

ണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഷെഫീക്കിന്റെ സന്തോഷ'ത്തിലെ മൂന്നാം ടീസർ റിലീസ് ചെയ്തു. നടൻ ബാല അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ടീസർ. നർമ്മത്തിനും പ്രാധാന്യം നൽകി കൊണ്ടുള്ളൊരു ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. നവംബര്‍ 25 ന്(നാളെ) സിനിമ തിയറ്ററുകളില്‍ എത്തും. 

മേപ്പടിയാൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഷെഫീക്കിന്‍റെ സന്തോഷ'ത്തിനുണ്ട്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. 

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. 'ഷെഫീക്കിന്റെ സന്തോഷ'ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു.

എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.

'വരാഹ രൂപം' ഇല്ലാതെ 'കാന്താര' ഒടിടിയിൽ‌; നീതിയുടെ വിജയമെന്ന് തൈക്കുടം ബ്രിഡ്ജ്

അതേസമയം, യശോദ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഒടുവില്‍ റിലീസ് ചെയ്തത്. സാമന്ത കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം നവംബര്‍ 11നാണ് തിയറ്ററുകളില്‍ എത്തിയത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ