ഉണ്ണി മുകുന്ദൻ ചിത്രം 'ഷെഫീക്കിന്റെ സന്തോഷത്തിന്റെ'സെൻസറിംഗ് വിവരങ്ങള്‍ പുറത്ത്

Published : Nov 10, 2022, 01:07 PM ISTUpdated : Nov 10, 2022, 01:12 PM IST
ഉണ്ണി മുകുന്ദൻ ചിത്രം 'ഷെഫീക്കിന്റെ സന്തോഷത്തിന്റെ'സെൻസറിംഗ് വിവരങ്ങള്‍ പുറത്ത്

Synopsis

ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞു.

ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ഷെഫീക്കിന്റെ സന്തോഷം'. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് പന്തളത്തിന്റേതാണ് തിരക്കഥയും. ഇപ്പോഴിതാ 'ഷെഫീക്കിന്റെ സന്തോഷ'ത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് 'ഷെഫീക്കിന്റെ സന്തോഷ'ത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും നാല് മിനിട്ടുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിര്‍വഹിക്കുന്നത്. നൗഫൽ അബ്‍ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് 'ഷെഫീഖ്'. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക.

ഷാൻ റഹ്മാനാണ്  ചിത്രത്തിന്റെ സം​ഗീത സംവിധാനം. നായകനായ ഉണ്ണി മുകുന്ദന്റെ അച്ഛൻ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു അച്ഛൻ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. മേപ്പടിയാൻ' എന്ന സിനിമയില്‍ തന്നെ അച്ഛൻ അഭിനയിക്കാൻ തീരുമാനിച്ചിരുന്നതായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. അത് നടന്നില്ല. ഷെഫീക്കിന്റെ സന്തോഷം ചിത്രത്തില്‍ അച്ഛനും വേഷമിടുന്നതിനെ കുറിച്ച് ഉണ്ണി മുകുന്ദൻ പറ‌ഞ്ഞത് റിവേഴ്‍സ് നെപ്പോട്ടിസമാണ് സംഭവിച്ചിരിക്കുന്നത് എന്നായിരുന്നു. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത് ആണ്.  മേക്കപ്പ്- അരുണ്‍ ആയൂര്‍. വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍. സ്റ്റില്‍സ്- അജി  മസ്‍ക്കറ്റ്. അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ എന്നിവരുമാണ്.

Read More: പുതുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരം, 'ഹയ' ട്രെയിലര്‍

PREV
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ