Upacharapoorvam Gunda Jayan Audience Response : സൈജുവിന്‍റെ ​'ഗുണ്ട ജയന്‍' എങ്ങനെ? പ്രേക്ഷക പ്രതികരണങ്ങള്‍

Published : Feb 25, 2022, 06:11 PM IST
Upacharapoorvam Gunda Jayan Audience Response : സൈജുവിന്‍റെ ​'ഗുണ്ട ജയന്‍' എങ്ങനെ? പ്രേക്ഷക പ്രതികരണങ്ങള്‍

Synopsis

സൈജു കുറുപ്പിന്‍റെ കരിയറിലെ 100-ാം ചിത്രം

ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെ നായകനായി സിനിമയില്‍ അരങ്ങേറാന്‍ ഭാ​ഗ്യം സിദ്ധിച്ച നടനാണ് സൈജു കുറുപ്പ് (Saiju Kurup). വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരു അഭിനേതാവ് എന്ന നിലയില്‍ 100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച്, അരുണ്‍ വൈ​ഗ സംവിധാനം ചെയ്യുന്ന ഉപചാരപൂര്‍വ്വം ​ഗുണ്ട ജയന്‍ (Upacharapoorvam Gunda Jayan) ആണ് സൈജു കുറുപ്പിന്‍റെ 100-ാം ചിത്രം. നൂറാം ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. കേരളത്തില്‍ 121 സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഏറെയും പോസിറ്റീവ് പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാ​ഗത്തുനിന്ന് ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ലഭിക്കുന്നത്.

മിക്ക ആളുകൾക്കും വിവാഹങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും പിരിമുറുക്കം നിറഞ്ഞ സംഭവങ്ങളായിരിക്കും. ആ സംഭവങ്ങളെ രസകരമായ രീതിയിൽ കോർത്തിണക്കി കൊണ്ട് പോകാൻ കഴിഞ്ഞതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അരുൺ വൈഗ എന്ന സംവിധായകൻ നല്ല രീതിയിൽ തന്നെ അത് അവതരിപ്പിച്ചു, റജിന്‍ ജസ്റ്റസ് എന്ന പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇങ്ങനെ ഒരു സിനിമ ഇറങ്ങി എന്നു പോലും അറിഞ്ഞിരുന്നില്ല. എന്നാൽ നിലവിൽ വളരെ നല്ല അഭിപ്രായങ്ങൾ ആണ് പുറത്തു വരുന്നത് , 👏💯
ഒരു ഹൈപ്പും , സ്റ്റാർ വാല്യു ഉം ഇല്ലാതെ വരുന്ന സിനിമകൾ ആണ് ഇപ്പൊ ഹിറ്റ് ആവുന്നത്  🙂 Excellent Reports, ജിതിന്‍ എ ജി എന്ന പ്രേക്ഷകന്‍ കുറിക്കുന്നു. പ്രധാനപ്പെട്ട സോഷ്യല്‍ മീഡിയ സിനിമാ​ഗ്രൂപ്പുകളിലും ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകര്‍ പോസ്റ്റ് ചെയ്യുന്നത്.

വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റിന്‍റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രാജേഷ് വര്‍മ്മ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ജോണി ആന്‍റണി, സാബുമോന്‍ അബ്‍ദുസമദ്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നു. ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍. പ്രൊജക്ട് ഡിസൈന്‍ ജയ് കൃഷ്ണന്‍, കലാസംവിധാനം അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്‌ ഡയറക്ടര്‍മാര്‍ കിരണ്‍ റാഫേല്‍, ബിന്‍റോ സ്റ്റീഫന്‍, പിആര്‍ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോ ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ്‌ നിദാദ് കെ എന്‍, പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍