Padma Song : അനൂപ് മേനോന്റെ വരികളുമായി 'കാണാതെ കണ്ണിനുള്ളില്‍'; 'പദ്മ'യിലെ ആദ്യ ഗാനം

Web Desk   | Asianet News
Published : Feb 25, 2022, 03:49 PM ISTUpdated : Feb 25, 2022, 03:55 PM IST
Padma Song : അനൂപ് മേനോന്റെ വരികളുമായി 'കാണാതെ കണ്ണിനുള്ളില്‍'; 'പദ്മ'യിലെ ആദ്യ ഗാനം

Synopsis

അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ. 

നൂപ് മേനോന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രം 'പദ്‍മ'യുടെ(Padma) വീഡിയോ ​ഗാനം റിലീസ് ചെയ്തു. 'കാണാതെ കണ്ണിനുള്ളില്‍' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. അനൂപ് മേനോന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് നിനോയ് വര്‍ഗീസ് ആണ്. കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുരഭി ലക്ഷ്‍മിയാണ്(Surabhi Lakshmi) ചിത്രത്തില്‍ നായികയായി എത്തുന്നത്. 

അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ. മഹാദേവന്‍ തമ്പിയാണ് പദ്മയുടെ ഛായാഗ്രാഹകന്‍. എഡിറ്റിംഗ് സിയാന്‍ ശ്രാകാന്ത്. സംഗീതം നിനോയ് വര്‍ഗാസ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ വരുണ്‍ ജി പണിക്കര്‍. മുമ്പ് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 

അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്‍റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദര്‍ശനത്തിനെത്തിയിട്ടില്ല. 

Aaraattu movie : തകർത്താടി മോഹൻലാൽ, പിന്നാലെ കയ്യടി; 'ആറാട്ട്' ​ഗാനത്തിന്റെ റിഹേഴ്സൽ വീഡിയോ

മോഹൻലാലിന്റെ(Mohanlal) ആറാട്ട്(Aaraattu) മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പഴയ മാസ് മോഹൻലാലിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സിനിമാസ്വാദകരും ആരാധകരും. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ പ്രശംസയുമായി രം​ഗത്തെത്തുന്നുണ്ട്. ചിത്രത്തിലെ 'ഒന്നാം കണ്ടം' എന്ന ​ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. ​ഗാനത്തിന്റെ അവസാന ഭാ​ഗത്തുള്ള മോഹൻലാലിന്റെ ഡാൻസിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 

ഇപ്പോഴിതാ ഈ രം​ഗം പരിശീലിക്കുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്. ബാക്ക്​ഗ്രൗണ്ട് നൃത്തകർക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. ഡാൻസിനൊടുവിൽ ചുറ്റും നിന്നവർ നിറഞ്ഞ കയ്യടികളോടെ താരത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ഈ പ്രായത്തിലും ഇത്രയും എനർജറ്റിക് ആയി ഡാൻസ് കളിക്കുന്ന മോഹൻലാൽ എന്നും അഭിമാനമെന്നാണ് പലരും കുറിക്കുന്നത്. "ലാലേട്ടനെക്കൊണ്ട് ഇതിലും നല്ലസ്റ്റെപ് ചെയ്യിക്കാനാവും.. തിരിയുന്നത് പഴയ സ്റ്റൈൽ ആണ്.. മെയ്‌വഴക്കം അടിപൊളി, ഏതെങ്കിലും ഒരു ഡയറക്ടർമാർ ലാലേട്ടനെ കൊണ്ട് ഇനി ഫുൾ സോങ് ഡാൻസ് ചെയ്യിപ്പിക്കണം..", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.

ഫെബ്രുവരി 18നാണ് ആറാട്ട് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ