റേറ്റിങ്ങിനായി വാർത്തകളെ വളച്ചൊടിക്കാമോ? മാധ്യമ ധാർമികത ചർച്ചയാക്കി ‘ഉടുമ്പൻചോല വിഷൻ’

Published : Oct 24, 2026, 03:17 PM IST
Mathew Thomas

Synopsis

ഉടുമ്പൻചോല വിഷന് മികച്ച പ്രതികരണം.

ബ്രേക്കിങ് ന്യൂസിന് പിന്നിലെ ബിസിനസ് താൽപര്യങ്ങൾ; മാധ്യമരംഗത്തെ ചൂഷണങ്ങൾ തുറന്നുകാട്ടി ‘ഉടുമ്പൻചോല വിഷൻ’. വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ഉത്തരവാദിത്തം മറന്ന് ജനശ്രദ്ധ നേടാനുള്ള മത്സരത്തിലേക്ക് മാധ്യമങ്ങൾ നീങ്ങിയാൽ എന്തു സംഭവിക്കും? വ്യാജവാർത്തകളും സെൻസേഷണലിസവും വ്യക്തികളുടെ സ്വകാര്യജീവിതത്തിലുണ്ടാക്കുന്ന ആഘാതങ്ങളും ഇന്ന് മാധ്യമധാർമികതയെക്കുറിച്ചുള്ള ചർച്ചകളിൽ പ്രധാനമാണ്. ഈ വിഷയങ്ങളെ ത്രില്ലറിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ‘ഉടുമ്പൻചോല വിഷൻ’.

ഒരു പ്രാദേശിക വാർത്താ ചാനലിന്റെ പ്രവർത്തനങ്ങളിലൂടെ വികസിക്കുന്ന കഥ, ശക്തരായ മാധ്യമസ്ഥാപനങ്ങൾ, വാണിജ്യ താൽപര്യങ്ങൾ, വാർത്തകളുടെ സ്വാധീനം എന്നിവ തമ്മിലുള്ള സംഘർഷങ്ങളിലേക്ക് കടക്കുന്നു. വാർത്തകളുടെ തിരഞ്ഞെടുപ്പും അവതരണവും ജനങ്ങളുടെ കാഴ്ചപ്പാടുകളെ എങ്ങനെ സ്വാധീനിക്കാം എന്ന ചോദ്യവും ചിത്രം മുന്നോട്ടുവയ്ക്കുന്നു. മാത്യു തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, സുദേവ് നായർ, സിദ്ദിഖ്, മിലിന്ദ് സോമൻ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. നവാഗതനായ സലാം ബുഖാരിയാണ് സംവിധായകൻ. തിരക്കഥ അലൻ റോഡ്‌നിയുടേതാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരിയും എഡിറ്റിംഗ് വിവേക് ഹർഷനും നിർവഹിക്കുന്നു. സംഗീതം ഗോപി സുന്ദർ. പ്രൊഡക്ഷൻ ഡിസൈൻ ജോസഫ് നെല്ലിക്കൻ. കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ആലിയ അഷർ. മേക്കപ്പ് റോണക്സ് സേവ്യർ. സ്റ്റണ്ട് കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്. സൗണ്ട് ഡിസൈൻ വിക്കി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിഹാബ് പരപ്പറമ്പത്ത്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് ശേഖർ. പി.ആർ.ഒ. പ്രതീഷ് ശേഖർ.

മാധ്യമങ്ങളുടെ ഉത്തരവാദിത്തവും വാർത്തകളുടെ വിശ്വാസ്യതയും പ്രമേയമാക്കുന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കീർത്തി സുരേഷും മിഷ്‌കിനും പ്രധാന വേഷത്തിൽ; 'സത്യവാൻ സാവിത്രി' റിലീസിനൊരുങ്ങുന്നു
സജിൻ ഗോപു- നിഖില വിമൽ ചിത്രം 'ധൂമകേതു' ഒടിടിയില്‍ എത്തി