ഫ്യൂച്ചർ ഡാർക്കോ ബ്രൈറ്റോ? റിജിന്റെ ഭാവി എന്താകും? ശ്രീനാഥ് ഭാസിയുടെ ‘ഒറിജിനൽ’ തിയറ്ററുകളിലെത്തി

Published : Oct 24, 2026, 12:39 PM IST
Sreenath Bhasi

Synopsis

ഒറിജിനല്‍ മികച്ച പ്രതികരണം നേടുന്നു.

12 വർഷം അപ്പുറം, 12 വർഷം ഇപ്പുറം… റിജിന്റെ ഫ്യൂച്ചർ ഡാർക്കോ ബ്രൈറ്റോ? റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവൽ ഫാന്റസി ത്രില്ലർ ചിത്രം ‘ഒറിജിനൽ’ തിയറ്ററുകളിലെത്തി.

സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന റിജിന്റെ കൈയിൽ ഒരു ടൈം ട്രാവൽ വാച്ച് കിട്ടുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു. 12 വർഷം മുന്നോട്ടും പിന്നോട്ടുമുള്ള യാത്രയും അതിലൂടെ റിജിന്റെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിജിന്റെ ഭാവി ഡാർക്കോ ബ്രൈറ്റോ എന്ന ആകാംക്ഷയ്ക്കൊപ്പം, സമയവുമായി കളിക്കുന്നതിന്റെ കൗതുകകരമായ അനുഭവങ്ങളും ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. പ്രീമിയർ ഷോയിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

‘നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന ആശയമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു. ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്‌ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം. മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഫഹദ് ഫാസില്‍ നായകന്‍; റോയ് സംവിധാനം ചെയ്യുന്ന 'കരാട്ടെ ചന്ദ്രന്‍' ആരംഭിച്ചു
കൈയിലൊതുങ്ങുന്ന സാങ്കേതികവിദ്യയില്‍ മനോഹര ദൃശ്യങ്ങള്‍; പ്രേക്ഷകരിലേക്ക് എത്താന്‍ ‘ടാറ്റൂ: ദ ഗ്രാഫിക്ക’