Marakkar : 'വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുന്നു'; വി എ ശ്രീകുമാർ

Web Desk   | Asianet News
Published : Dec 01, 2021, 09:44 PM ISTUpdated : Dec 01, 2021, 09:45 PM IST
Marakkar : 'വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുന്നു'; വി എ ശ്രീകുമാർ

Synopsis

മരക്കാറിന് ആശംസയുമായി സംവിധായകന്‍ വി എ ശ്രീകുമാർ.

മോഹൻലാൽ(mohanlal) ചിത്രം മരക്കാറിന്(marakkar) ആശംസയുമായി സംവിധായകൻ വി എ ശ്രീകുമാർ(V A Shrikumar). പൂർണ്ണമായും സ്റ്റുഡിയോയിൽ ചിത്രീകരിച്ച കുഞ്ഞാലി മരക്കാര്‍ മലയാളത്തിന് നൽകുന്നത് പുതിയ സാധ്യതകളാണെന്ന് സംവിധായകൻ പറയുന്നു.  കാലാപാനി എന്ന ദൃശ്യാനുഭവം 25 വർഷങ്ങൾക്ക് മുൻപ് നൽകിയ പ്രിയദർശൻ മരയ്ക്കാറിലൂടെ നൽകുന്നത് എന്താകും എന്നറിയാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. മലയാളത്തിന്റെ ബിഗ് സിനിമകൾക്കായി ആന്റണി പെരുമ്പാവൂർ എടുക്കുന്ന മുൻകൈ എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു. 

 വി എ ശ്രീകുമാറിന്റെ വാക്കുകൾ

ഏറ്റവും കൂടുതൽ റിലീസിങ് സ്ക്രീനുകൾ!

റിലീസിന് മുൻപ് 100 കോടി കളക്ഷൻ!

വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്. പൂർണ്ണമായും സ്റ്റുഡിയോയിൽ ചിത്രീകരിച്ച കുഞ്ഞാലിമരയ്ക്കാർ മലയാളത്തിന് നൽകുന്നത് പുതിയ സാധ്യതകളാണ്. 25 വർഷം പ്രിയേട്ടനും ലാലേട്ടനും മനസിൽ കൊണ്ടു നടന്ന സിനിമയും കഥാപാത്രവുമാണ് മരയ്ക്കാർ. കാലാപാനി എന്ന ദൃശ്യാനുഭവം 25 വർഷങ്ങൾക്ക് മുൻപ് നൽകിയ പ്രിയേട്ടൻ മരയ്ക്കാറിലൂടെ നൽകുന്നത് എന്താകും എന്നറിയാൻ ഞാനും കാത്തിരിക്കുന്നു- കടൽ കാണാത്ത കടൽ സിനിമ, സാങ്കേതികതയുടെ അൽഭുത സമുദ്രം തന്നെയാകും!

ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കൾ ലാലേട്ടന്റെ സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് എനിക്ക് ബോധ്യപ്പെട്ട മാസങ്ങളാണ് കടന്നു പോയത്. പുതിയ സിനിമകളുമായി ബന്ധപ്പെട്ട ചർച്ചകൾ മുംബൈയിൽ നടക്കുകയാണ്. ലാലേട്ടനെ വമ്പൻ ബാനറുകൾ പ്രതീക്ഷിക്കുന്നു. ഒടിടിയിൽ ദൃശ്യം2 സൃഷ്ടിച്ച ചലനം അത്ര വലുതാണ്.

കുഞ്ഞാലി മരയ്ക്കാർ വമ്പൻ വിജയമാകും. യഥാർത്ഥ ബിഗ് ബജറ്റ് സിനിമകൾക്ക്, സാങ്കേതിക മേന്മയ്ക്ക് ഈ വിജയം ആവശ്യമാണ്. മലയാളത്തിന്റെ ബിഗ് സിനിമകൾക്കായി ആന്റണി പെരുമ്പാവൂർ എടുക്കുന്ന മുൻകൈ എത്ര പ്രശംസിച്ചാലും മതിയാകില്ല. സിനിമ ഞാൻ തിയറ്ററിൽ കാണും. കുഞ്ഞാലി മരയ്ക്കാറിന് എല്ലാ ഭാവുകങ്ങളും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മുറിവേറ്റ രണ്ട് സ്ത്രീകളുടെ കഥ; കയ്യടി നേടി 'സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്'
ഐഎഫ്എഫ്കെ: മൂന്നാം ദിനം 71 ചിത്രങ്ങൾ; ആവേശമാകാന്‍ ചെമ്മീനും വാനപ്രസ്ഥവും, ഒപ്പം സിസാക്കോയുടെ 'ടിംബക്തു'