Kaaval : 'നല്ല സബ്ജെക്ട് വന്നാൽ ഇനിയും സുരേഷേട്ടന്റെ സിനിമ ചെയ്യും'; ജോബി ജോര്‍ജ്

Web Desk   | Asianet News
Published : Dec 01, 2021, 08:44 PM ISTUpdated : Dec 01, 2021, 08:46 PM IST
Kaaval : 'നല്ല സബ്ജെക്ട് വന്നാൽ ഇനിയും സുരേഷേട്ടന്റെ സിനിമ ചെയ്യും'; ജോബി ജോര്‍ജ്

Synopsis

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പര്‍താര ചിത്രം കൂടിയായിരുന്നു കാവൽ.

സുരേഷ് ഗോപി (suresh gopi) നായകനായി എത്തിയ കാവൽ (kaaval) എന്ന ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. അഭിനയ ജീവിതത്തില്‍ ഇടവേളകള്‍ എടുക്കുകയും മടങ്ങി വരികയും ചെയ്യുന്ന സുരേഷ് ഗോപിക്ക് മികച്ചൊരു തിരിച്ചുവരവ് ഒരുക്കിയ ചിത്രമാണിതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് നന്ദി പറയുകയാണ് നിർമ്മാതാവ് ജോബി ജോര്‍ജ്(joby george). ഗുഡ്‌വിൽ ഇനിയും മലയാള സിനിമയ്ക്ക് കാവലായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. 

'എനിക്ക്  മലബാറിലുള്ളവരെ വിശ്വാസം ആണ്....... നല്ല സബ്ജെക്ട് വന്നാൽ ഇനിയും സുരേഷേട്ടന്റെ സിനിമ ഗുഡ്‌വിൽ ചെയ്യും.... ഗുഡ്‌വിൽ ഇനിയും കാവലായിരിക്കും മലയാള സിനിമയ്ക്ക്....... കാവൽ നിറഞ്ഞ സദസ്സുകളിൽ മുന്നേറുന്നു... കാവലായവർക്കും കാവലാകൻ പോകുന്നവർക്കും നന്ദി', എന്നാണ് ജോബി ജോര്‍ജ് കുറിച്ചത്. 

Read Also; kaaval : ഹൗസ് ഫുള്‍ ഷോയുമായി കാവല്‍; സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവെന്ന് ആരാധകർ

തീപ്പൊരി ഡയലോഗുകളും ആക്‌ഷൻ രംഗങ്ങൾകൊണ്ടും സമ്പന്നമായ ‘‘കാവൽ’ ഒരു പ്രതികാരകഥയാണ് പറയുന്നത്. എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന വിധമാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിതിന്‍ രണ്‍ജി പണിക്കർ ഒരുക്കിയിരിക്കുന്നത്. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ സൂപ്പര്‍താര ചിത്രം കൂടിയായിരുന്നു കാവൽ.

ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ്  നിർമ്മിച്ച ചിത്രത്തില്‍ രണ്‍ജി പണിക്കർ , സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും കഥാപാത്രങ്ങളായെത്തി. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം