
ജോബി ജോര്‍ജ്ജ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ഷെയ്ൻ നിഗം രംഗത്ത് എത്തിയിരുന്നു. ഷെയ്‍ൻ നിഗത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോൻ.
വി എ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗം. ഇന്നലെ ഷെയ്‌ന്റെ ലൈവ് വീഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണ്. എനിക്ക് ആ ചെറുപ്പക്കാരന്റെ കരച്ചില്‍ പോലെയാണ് തോന്നിയത്. തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുന്നു. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതല്‍. ഇപ്പോള്‍, അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും.
ഷെയ്‌ന്റെ വീഡിയോയിലും 'അമ്മ'യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമധ്യത്തില്‍ ഷെയ്‌നെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ക്രൈമാണ് ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് എന്നത് വ്യക്തമാണ്.
ഞാന്‍ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്‌ന് എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം.
സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെ...
തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി എന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. ഞാൻ ചെയ്‍ത് അമിതാഭ് ബച്ചൻ പരസ്യങ്ങളിലെല്ലാം ബച്ചൻ സാറിന് ശബ്‍ദം നൽകിയത് അബിയാണ്. അന്ന് ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയ്ക്ക്... അബിയുടെ മകനോടൊപ്പം മാത്രമേ നിൽക്കു. പ്രിയ ഷെയ്ൻ, നിരുപാധികം ഒപ്പമുണ്ട്...
വെയില്‍ എന്ന സിനിമയുടെ നിര്‍മ്മാതാവായ ജോബി ജോര്‍ജ്ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് നടൻ ഷെയ്‍ൻ നിഗം രംഗത്ത് എത്തിയിരുന്നു. താരസംഘടനയായ അമ്മയ്‍ക്ക് പരാതി നല്‍കിയെന്നും ഷെയ്‍ൻ നിഗം വ്യക്തമാക്കിയിരുന്നു.
Read More- നിരാശപ്പെടരുത്, എല്ലാ പിന്തുണയും- ഷെയ്‍ൻ നിഗത്തോട് മേജര്‍ രവി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ