സെക്കൻഡ് ലെഫ്റ്റനന്റ് അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം സിനിമയാകുന്നു, നായകൻ വരുണ്‍ ധവാൻ

By Web TeamFirst Published Oct 14, 2019, 3:24 PM IST
Highlights

അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം സിനിമയാകുമ്പോള്‍ അതിനോട് നീതിപുലര്‍ത്തുക എന്ന വലിയ ഉത്തരവാദിത്തമുണ്ടെന്ന് വരുണ്‍ ധവാൻ.

ഇന്ത്യൻ ആര്‍മിയില്‍ സെക്കൻഡ് ലെഫറ്റനന്റ് ആയിരുന്ന അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം സിനിമയാകുന്നു. വരുണ്‍ ധവാനാകുന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ഒരു പട്ടാളക്കാരനായി അഭിനയിക്കുക എന്നത് തന്റെ സ്വപ്‍നമായിരുന്നുവെന്ന് വരുണ്‍ ധവാൻ പറയുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന ഒന്നാണ് അരുണ്‍ ഖേതര്‍പാലിന്റെ ജീവതമെന്നും വരുണ്‍ ധവൻ പറയുന്നു. ശ്രീറാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം സിനിമയാകുമ്പോള്‍ അതിനോട് നീതിപുലര്‍ത്തുക എന്ന വലിയ ഉത്തരവാദിത്തമുണ്ട്.  അരുണ്‍ ഖേതര്‍പാലിന്റെ സഹോദരൻ മുകേഷ് ഖേതര്‍പാല്‍ ജീവിതകഥ പറഞ്ഞുതന്നു. അരുണ്‍ ഖേതര്‍പാലിന്റെ ധീരത മാത്രമല്ല, അദ്ദേഹത്തിന് അച്ഛനോടുള്ള അടുപ്പവും എന്നെ ആകര്‍ഷിച്ചു. എന്റെ അച്ഛൻ അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹത്തെ ഞാൻ എന്നും ഓര്‍ക്കാറുണ്ട്. സിനിമയില്‍ ആ ബന്ധവും കൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്.  അരുണ്‍ ഖേതര്‍പാലിന്റെ കഥ സിനിമയാക്കാൻ അനുവാദം നല്‍കിയതിന് അദ്ദേഹത്തിന്റെ കുടുംബത്തോടും പൂന റെജിമെനറിനോടും നന്ദിയുണ്ട്, അത് ഞങ്ങള്‍ക്ക് ഒരു ബഹുമതിയുമാണ്- വരുണ്‍ ധവാൻ പറയുന്നു. ധീരതയ്‍ക്കുള്ള പരം വിര്‍ ചക്ര അവാര്‍ഡ് നല്‍കി രാജ്യം  അരുണ്‍ ഖേതര്‍പാലിനെ ആദരിച്ചിട്ടുണ്ട്.

click me!