
തിരുവനന്തപുരം: വയലാർ രാമവർമ്മ സാംസ്കാരിക വേദിയുടെ 15-ാമത് ചലച്ചിത്ര പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കമാണ് മികച്ച ചിത്രം. ലിജോയ്ക്ക് തന്നെയാണ് മികച്ച സംവിധായകനുള്ള പുരസ്കാരവും. ഇലവീഴാപൂഞ്ചിറ, ജിന്ന് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സൗബിൻ ഷാഹിര്‍ ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടിയായി ദർശന രാജേന്ദ്രനെയും (ജയ ജയ ജയ ജയ ഹേ) തിരഞ്ഞെടുത്തു.
ചലച്ചിത്ര പ്രതിഭാ പുരസ്കാരം സംവിധായകൻ പ്രിയദർശൻ, നടൻ ശങ്കർ, നടി മേനക എന്നിവർക്ക് സമ്മാനിക്കും. ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ സമിതി മുൻ അംഗവും സംവിധായകനുമായ അഡ്വ. ശശി പരവൂർ അധ്യക്ഷനും സംവിധായകരായ ബാലു കിരിയത്ത്, പ്രമോദ് പയ്യന്നൂർ, ഗായകൻ രവിശങ്കർ, ചലച്ചിത്ര അക്കാദമി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജയന്തി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബർ ആദ്യവാരം തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മറ്റ് പുരസ്കാരങ്ങൾ: ജനപ്രിയ ചിത്രം 2018, മികച്ച രണ്ടാമത്തെ നടൻ പി പി കുഞ്ഞികൃഷ്ണൻ (ന്നാ താൻ കേസ് കൊട്), മികച്ച രണ്ടാമത്തെ നടി ഗ്രേസ് ആന്റണി (റോഷാക്ക്, അപ്പൻ), മികച്ച തിരക്കഥ രതീഷ് പൊതുവാൾ (ന്നാ താൻ കേസ് കൊട്), ഛായാഗ്രഹണം അഖിൽ ജോർജ്, സംഗീത സംവിധായകൻ:കൈലാസ് മേനോൻ (കൊത്ത്, വാശി), ഗാനരചന പ്രഭാവർമ്മ, ഗായകൻ ഹരിശങ്കർ, ഗായിക ശ്രീദേവി തെക്കേടത്ത്, പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പൻ, എഡിറ്റർ കിരൺദാസ്, കലാസംവിധാനം മോഹൻദാസ്, മേക്കപ്പ് പട്ടണം റഷീദ്, ജനപ്രിയ നടൻ ബേസിൽ ജോസഫ്, ജനപ്രിയ നടി കല്യാണി പ്രിയദർശൻ. സ്റ്റാർ ഓഫ് ദി ഇയർ ഷൈൻ ടോം ചാക്കോ.
ALSO READ : 'എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം'; സന്തോഷ വാര്‍ത്ത അറിയിച്ച് പേളി മാണി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ