കെ ജയകുമാറിന്‍റെ തിരക്കഥയില്‍ 'വീരമണികണ്ഠന്‍'; ചിത്രം ഒരുങ്ങുന്നത് 3ഡിയില്‍

Published : Nov 22, 2025, 02:32 PM IST
veera manikandan malayalam movie starts with a pooja

Synopsis

മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറുകളില്‍ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വീരമണികണ്ഠൻ എന്ന 3D ചലച്ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ കർമ്മം ഇക്കഴിഞ്ഞ ദിവസം എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും അവരുടെ ബന്ധുമിത്രാദികളും ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പ്രസിഡന്‍റും മുന്‍ ചീഫ് സെക്രട്ടറിയും ദാനരചയിതാവുമൊക്കെയായ കെ ജയകുമാര്‍ ആണ് ഈ ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ ശബരിമല ശ്രീ അയ്യപ്പന്റെ കഥ പറയുന്ന ചിത്രമാണ് വീരമണികണ്ഠന്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ, നിർമ്മാണ നിർവ്വഹണം അനീഷ് പെരുമ്പിലാവ്. മണ്ഡലകാലത്ത് ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ശബരിമല, പമ്പ, നിലയ്ക്കൽ, സത്രം, എരുമേലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
'സീരീയൽ കണ്ട് ഡിവോഴ്‍സിൽ നിന്ന് പിൻമാറി, എന്നെ വിളിച്ച് നന്ദി പറഞ്ഞു'; അനുഭവം പറഞ്ഞ് ഷാനവാസ്