
തമിഴില്‍ നിലവിലെ നായക നടന്മാരില്‍ ആക്ഷന്‍ ചിത്രങ്ങളോട് ഏറ്റവും പ്രതിപത്തി പുലര്‍ത്തുന്നവരില്‍ പ്രധാനിയാണ് വിശാല്‍ (Vishal). വിശാലിന്‍റെ പുറത്തുവരാനിരിക്കുന്ന ചിത്രവും ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. 'വീരമേ വാഗൈ സൂടും' (Veeramae Vaagai Soodum) എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് തു പ ശരവണന്‍ ആണ്. ചിത്രത്തിന്‍റെ ഒരു സ്‍നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആക്ഷന്‍ രംഗങ്ങളുടെ കാര്യത്തില്‍ വിശാല്‍ ഇത്തവണയും വിട്ടുവീഴ്ചയൊന്നും നടത്തിയിട്ടില്ല എന്നതിന് തെളിവാണ് ഈ വീഡിയോ.
ഡിംപിള്‍ ഹയതി നായികയാവുന്ന ചിത്രത്തില്‍ യോഗു ബാബു, കുമാരവേല്‍, രവീണ രവി, മാരിമുത്തു, ആര്‍എന്‍ആര്‍ മനോഹര്‍, കവിത ഭാരതി, തുളസി, അഖിലന്‍ എസ് പി ആര്‍ തുടങ്ങിയവര്‍ക്കൊപ്പം ബാബുരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് നിര്‍മ്മാണം. സംഗീതം യുവാന്‍ ശങ്കര്‍ രാജ, ഛായാഗ്രഹണം കവിന്‍ രാജ്, കലാസംവിധാനം എസ് എസ് മൂര്‍ത്തി, എഡിറ്റിംഗ് എന്‍ ബി ശ്രീകാന്ത്, സംഘട്ടന സംവിധാനം അനല്‍ അരസ്, രവി വര്‍മ്മ, ദിനേശ്. ഫെബ്രുവരി 4ന് ചിത്രം തിയറ്ററുകളിലെത്തും. കൊവിഡ് മൂന്നാം തരംഗം എത്തിയതിനു ശേഷം തമിഴില്‍ നിന്ന് തിയറ്ററുകളിലെത്തുന്ന ആദ്യ താരചിത്രമാണ് ഇത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ