Drushyam 2 teaser|മോഹൻലാലിന്റെ കഥാപാത്രമായി വീണ്ടും വെങ്കടേഷ്, തെലുങ്ക് ദൃശ്യം 2വിന്റെ ടീസര്‍ പുറത്തുവിട്ടു

Web Desk   | Asianet News
Published : Nov 12, 2021, 01:46 PM IST
Drushyam 2 teaser|മോഹൻലാലിന്റെ കഥാപാത്രമായി വീണ്ടും വെങ്കടേഷ്, തെലുങ്ക് ദൃശ്യം 2വിന്റെ ടീസര്‍ പുറത്തുവിട്ടു

Synopsis

ദൃശ്യം 2വെന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ റിലീസ് പ്രഖ്യാപിച്ചു.  

ദൃശ്യം (Drishyam) മലയാളത്തില്‍ മാത്രമല്ലായിരുന്നു പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലൊക്കെ ദൃശ്യം വിജയക്കൊടി നാട്ടി. മലയാള ദൃശ്യത്തിന് പുറമെ തമിഴിലും ജീത്തു ജോസഫ് തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ദൃശ്യം രണ്ടെന്ന ചിത്രവും വൻ വിജയമായതിനെ തുടര്‍ന്ന് അന്യഭാഷകളിലേക്ക് എത്തുകയാണ്. ഇത്തവണ തെലുങ്ക് ചിത്രവും സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ് എന്ന പ്രത്യേകതയുണ്ട്. തെലുങ്ക് റീമേക്ക് ചിത്രത്തിന്റെ ഓഫിഷ്യല്‍ ടീസര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

നവംബര്‍ 25നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക. മീന തന്നെയാണ് ചിത്രത്തില്‍ നായികയാകുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലെ നായകൻ വെങ്കടേഷ് ദഗുബാട്ടിയാണ് രണ്ടാം ഭാഗത്തിലും നായകൻ. കൃതിക, എസ്‍തര്‍ അനില്‍, സമ്പത് രാജ്, നാദിയ, നരേഷ്, പൂര്‍ണ, വിനയ് വര്‍മ, സത്യം രാജേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്.

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സുരേഷ് പ്രൊഡക്ഷൻസ്, രാജ്‍കുമാര്‍ തിയറ്റേഴ്‍സ് എന്നിവരാണ് സഹനിര്‍മാതാക്കള്‍. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.  ജീത്തു ജോസഫിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ഇത്.

ദൃശ്യം 2വെന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്.  അനുരുപ് റുബെനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ദൃശ്യം 2വെന്ന ചിത്രത്തില്‍ ആശാ ശരത് അഭിനയിച്ച കഥാപാത്രമായാണ് തെലുങ്കില്‍ നാദിയ മൊയ്‍തു എത്തുക. എസ്‍തര്‍ അനില്‍ സ്വന്തം കഥാപാത്രമായിട്ടുതന്നെ തെലുങ്കിലും അഭിനയിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വമ്പൻ റിലീസിനൊരുങ്ങി പേട്രിയറ്റ്; പുത്തൻ ക്യാരക്ടർ പോസ്റ്റർ പുറത്ത്
'വടു ദി സ്‍കാര്‍' സിനിമയുടെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു